പിടക്കോഴി

Sunday, October 01, 2006

ഡിവോഴ് സ്


ക്യാപ്റ്റന്‍ മേരിപ്രീയയുടെ കണ്ണുകള്‍ ചുവന്നിരുന്നു.മെസ്സ് ഹാളിലേക്ക് പോകുമ്പോള്‍ നിഴലുകള്‍ ഇഴചേര്‍ന്ന വാകമരത്തിനരികില്‍ ചുവന്ന പൂക്കള്‍ കൈയ്യിലെടുത്തു മിസ്സിനോട് ചോദിച്ചു. എന്തുപറ്റീന്ന്. ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് കാര്യം മനസ്സിലായിരുന്നു. അവരുടെ മരേജ് കോണ്ട്രാക്ടിന് സമയമായിരിക്കുന്നു..!!ഒരു റെസിഗ്നേഷന്‍..! അവള്‍ വെറുതെ ചിരിച്ചു. അമേരിക്കയില്‍ പോയി കഷടപ്പെടുന്നതിനേക്കാള്‍ അവള്‍ക്കിഷ്ടം ഇവിടെ ഈ ബാരക്കുകളില്‍ ജീവിക്കുന്നതു തന്നെയാണ്. പക്ഷെ മേജര്‍ രാജു ഷെട്ടി... അയാള്‍ക്ക് പിരിഞ്ഞു പോയേ പറ്റു. വിരലുകള്‍ മടക്കി ക്യാപ്റ്റന്‍ മേരിപ്രീയ കണക്കുകള്‍ കൂട്ടി. അഞ്ചു ദിവസം ബാക്കി. അവള്‍ യൂനിഫോമിലെ നകഷത്രങ്ങളെ നോക്കി. നക്ഷത്രങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. ജനാലയിലൂടെ ആകാശത്തെ നക്ഷത്രങ്ങള്‍ അവളെ നോക്കി ചിരിച്ചു.
തുറന്നു കിടക്കുന്ന മേശവലിപ്പില്‍ സര്‍വ്വീസ് റിവോള്‍വര്‍.. ക്യാപ്റ്റന്‍ കൈ എത്തിച്ച് മേശവലിപ്പില്‍ നിന്ന് റിവോള്‍വര്‍ കയ്യിലെടുത്തു തന്‍റെ താളം തല്ലിക്കൊണ്ടിരിക്കുന്ന ഇടതു നെറ്റിയിലേക്ക് മുട്ടിച്ചു വച്ചു. കണ്ണാടിയിലെ മേരിപ്രീയയുടെ പ്രതിബിംബം നോക്കി ഏറെ നേരം അവരവിടെ അതേ ഇരിപ്പിരുന്നു. ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചപ്പോള്‍ തയ്യാറാക്കി വച്ച ഡിവോഴ്സ് നോട്ടീസില്‍ നീട്ടി വരച്ചു. അവരപ്പോള്‍ തേങ്ങിയൊ??...

16 Comments:

  • At 11:04 PM, Blogger വാളൂരാന്‍ said…

    അപ്പോള്‍ പട്ടാളപ്പിട തുടങ്ങിയല്ലേ, ഇനിയും ഒരുപാട്‌ പട്ടാളക്കഥകള്‍ കിട്ടുമല്ലോ അല്ലേ, നല്ലത്‌.

     
  • At 11:49 PM, Blogger ഹേമ said…

    കഥയൊ, കവിതയൊ ഏതായലും വിമര്‍ശനമൊ നല്ലതൊ അതു പട്ടാളമാണൊ, പോലീസാണൊ എന്നതല്ല പ്രധാനം. സാധനം രുചിച്ച് നോക്കി അഭിപ്രായം സാധനത്തെ കുറിച്ച് പറയുക. അതെല്ലേ മുരളീ... കടക്കാരനെ ലേലം വിളിക്കല്ലേ..
    കാമ്പുള്ള വിമര്‍ശനവു ക്ഷണിക്കുന്നു

     
  • At 12:32 AM, Blogger Rasheed Chalil said…

    സിമി നന്നായിരിക്കുന്നു. നല്ല എഴുത്ത്.

     
  • At 2:35 AM, Blogger വാളൂരാന്‍ said…

    ക്ഷമിക്കണം, എന്റെ സ്ഥിരം ശൈലിയില്‍ കമന്റിട്ടതാണ്‌, ലേലം വിളി ഉദ്ദേശിച്ചിരുന്നില്ല, ഇനി കമന്റിടുമ്പോള്‍ ശ്രദ്ധിച്ചോളാം.

     
  • At 3:48 AM, Blogger ഹേമ said…

    അയ്യോ.. മുരളീ ഞാന്‍ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. വിഷമാ‍യൊ? സൂക്ഷിക്കാന്‍ ഒന്നും ഇല്ല. എന്തു വേണേലും എഴുതാം. നൊ പ്രൊബ്സ്. ഒകെ.
    ഞങ്ങളുടെ ഭാഷ ഇത്തിരി റഫ് ആയിരിക്കും ചിലപ്പൊള്‍. ക്ഷമിക്കുമല്ലോ.

     
  • At 4:16 AM, Blogger ചന്തു said…

    കൊള്ളാം,കൊള്ളാം :-))

     
  • At 4:48 AM, Blogger കരീം മാഷ്‌ said…

    സിമിക്കു കരീം മാഷിന്റെ സല്ല്യൂട്ട്‌.
    ചെറിതെങ്കിലും കാതലുള്ള രചന.
    നന്നായിട്ടിണ്ട്‌.
    പട്ടാളത്തില്‍ വനിതാ ഓഫീസറാണല്ലേ!
    എന്റെ കുമാരേട്ടന്റെ ഉണ്ണിയെ കണ്ടാല്‍ ഞാന്‍ ഈ മാസമവസാനം നാട്ടിലെത്തുമെന്നു പറയണം.ഊണ്ണിയെ ഈ ലിങ്കില്‍ കാണാം

    http://tkkareem.blogspot.com/2006/08/blog-post_30.html

     
  • At 6:02 AM, Blogger കരീം മാഷ്‌ said…

    സിമി ഈ ലിങ്കു നോക്കി കുറെ സെറ്റിംഗു മനസ്സിലാക്കൂ.

    http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

     
  • At 6:24 AM, Blogger ഹേമ said…

    Kareem mash,
    All settings already done when i was started bloging.
    thanks for your information

     
  • At 10:51 AM, Blogger കരീം മാഷ്‌ said…

    See this Link and you can see. Some thing is missing.

    http://malayalam.homelinux.net/malayalam/comments/index.shtml

     
  • At 9:26 PM, Blogger കണ്ണൂരാന്‍ - KANNURAN said…

    തുടക്കം നന്ന്... എഴുതി എഴുതി തെളിയണം.. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..

     
  • At 9:56 PM, Blogger മുസാഫിര്‍ said…

    നല്ല ആശയം.ഒന്നു രണ്ടു പ്രാവശ്യം വായിച്ചു നോക്കി തിരുത്തി എഴുതിയിരുന്നെങ്കില്‍ തീവ്രമായ ഒരു അനുഭവമാക്കാമായിരുന്നു എന്നു തോന്നി.പിന്നെ തലക്കെട്ടു കഥയുടെ സസ്പന്‍സ് കുറച്ചില്ലേ എന്നു ഒരു സംശയം.ക്യാപ്റ്റന്‍ മേരി പ്രിയ (നല്ല പേര് ) സര്‍വീസ് റിവോള്‍വര്‍ കയ്യിലെടുത്തെങ്കിലും ഡിവോര്‍സ് എന്ന ഒരു ഓപ്ഷനുള്ള വിവരം വായനക്കരനു അറിയാമല്ലൊ.
    മിനിക്കു ഇതിലും നന്നായി എഴുതാന്‍ കഴിയുമെന്നു തോന്നിയത്കൊണ്ടാണു ഇത്രയും എഴുതിയത്.

     
  • At 10:04 PM, Blogger ഹേമ said…

    എഴുതി വല്യ പരിചയമൊന്നും ഇല്ല. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നു കേട്ടിട്ടില്ലേ.. അതു പോലെ. ശ്രമിക്കാം. എല്ലവരുടേയും സഹകരണത്തിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്ന്.
    ഒരു പുതിയ കഥ ഉണ്ട്. വായിക്കുമല്ലോ.
    ആരുടേയും പേരെടുത്ത് പറയുന്നില്ല - വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

     
  • At 10:30 PM, Blogger ഹേമ said…

    ക്യാപ്റ്റന്‍ മേരിപ്രീയ ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്.മേജര്‍ ഷെട്ടിയും.പേര് യഥാര്‍ഥമാണ് ആരും തിരക്കി പോകരുത് കേട്ടോ.ഇതൊരു നടന്ന സംഭവം മാത്രമാണ്. അതിനുശേഷവും കുറച്ച് നടന്നു. അത് എഴുതിയില്ല.

     
  • At 7:36 AM, Blogger paarppidam said…

    കാഷ്മീരില്‍ രാജ്യത്തിനായി പൊരുതുന്ന പട്ടാളക്കാരെ കീര്‍ത്തിചക്ര ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലേക്ക്‌ കൊണ്ടുവരുന്നു.(ധീരജവാന്മാര്‍ക്ക്‌ സലൂട്ട്‌.) ഒപ്പം ടി.വിയില്‍ ദിവസവും വന്നുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തെക്കുറിച്ച്‌ ആധിയും..,,
    താങ്കളുടെ ബ്ലോഗ്ഗിനും രാജ്യത്തെസേവിക്കുവാനുള്ള മനസ്സിനും അഭിനന്ദനങ്ങള്‍.

     
  • At 3:02 AM, Blogger Sanal Kumar Sasidharan said…

    kadhayil kaampillallo

     

Post a Comment

<< Home