പിടക്കോഴി

Monday, October 02, 2006

ചക്ക

വാര്‍ത്തകേട്ടപ്പോള്‍ അയാള്‍ക്ക് സന്തോഷം തോന്നി. ഒരു പഴുത്ത് മണക്കുന്ന പഴം ചക്ക കിട്ടിയപോലെ. കൈ മുട്ടുരഞ്ഞ് പൊട്ടി പിന്നെ പ്ലാവിലെ വെളിഞ്ഞീറും കൂടി ആയപ്പോള്‍ അയാളുടെ ദേഹം ചൊറിഞ്ഞു തുടങ്ങിയിരുന്നു. ഏറ്റവും ഉയരത്തില്‍ നിന്ന് മുഴുത്ത ചക്കയുടെ വേരില്‍ കൈ വച്ചപ്പോള്‍.. ഹായ്.. ന്താ മണം...
..പ് തോ....
ഓണപൂക്കളിട്ടപോലെ.. ചക്കകുരുക്കള്‍ ചിതറിക്കിടക്കുന്നു.. താഴോട്ടിറങ്ങി വരുമ്പോള്‍ അയാളുടെ മനസ്സ് പട പട ന്ന് ഒച്ച വച്ചു.
ഒരു പരസ്യത്തിന് ശേഷം വാര്‍ത്ത വീണ്ടും.
യൂദാസ് യേശുവിനെ ഒറ്റുകൊടുത്തിട്ടില്ല. ശിഷ്യന്‍മാരില്‍ പത്രോസിനേക്കാളും നല്ലവനായിരുന്നു യൂദാസ്.
കിടക്കയില്‍ കിടന്ന് അയാള്‍ കറുത്ത കമ്പിളിപ്പുതപ്പു നീക്കി കര്‍ത്താവിന്‍റെ ചില്ലിട്ട ഫോട്ടൊ കയ്യിലെടുത്തു. പിന്നെ പതിയെ കര്‍ത്താവിനോട് ചിരിക്കാന്‍ തുടങ്ങി. ചിരിച്ച് ചിരിച്ച് അയാളില്‍ വെട്ടിയിട്ട ചക്കയുടെ മണം നിറഞ്ഞു. കണ്ണുകള്‍ പഴുത്തു തുടങ്ങി. ചക്കകുരുക്കള്‍ കണ്ണുതുറന്നു. അയാള്‍ ക്രമേണ ഒരു ചക്കയാ‍യി മാറി.

19 Comments:

  • At 10:32 PM, Blogger ഹേമ said…

    പുതിയ കഥയ്ക്കും ചെറിയ ഒരു അനുഭവം ഉണ്ടു. അതു പിന്നീട് പറയാം

     
  • At 11:22 PM, Blogger കണ്ണൂരാന്‍ - KANNURAN said…

    ചക്കയും യേശുവും... സത്യം പറയട്ടെ ഇതിച്ചിരികടുപ്പം തന്നെ...

     
  • At 11:27 PM, Blogger ഹേമ said…

    please read once more and think what is 'chakka'.
    hope you can get it full meaning of my story

     
  • At 12:20 AM, Blogger ഹേമ said…

    സെക്യൂരിറ്റി പ്രശനം കാരണം ഇനി കുറച്ചു ദിവസത്തേക്ക് ഞാന്‍ ബ്ലൊഗ് തുറക്കാന്‍ പറ്റാത്ത അവസ്ഥ്യാണ്.
    എത്രയും പെട്ടെന്ന് വരാന്‍ ശ്രമിക്കാം.
    സ്നേഹത്തോടെ
    ഏല്ലാര്‍ക്കും തല്‍ക്കാലം വിട

     
  • At 2:49 PM, Blogger ശെഫി said…

    എന്തു പറയാന്‍ - രാജ്യത്തിനു വേണ്ടി മിലിട്ടറി ബാരക്കുകളില്‍ ജീവിതം നയിക്കുന്ന ഒരു വനിതാ ഒഫീസര്‍
    സത്യം സത്യമായി പറയുന്നതണെനിക്കിഷ്ടം. ഒന്നും തോന്നരുത്‌. "രാജ്യത്തിന്‌ വെണ്ടി" എന്നത്‌ "ജീവിക്കാന്‍ വേണ്ടി" എന്ന് മാറ്റിയെഴുതുന്നതവില്ലെ ഉചിതം

     
  • At 6:25 PM, Anonymous Anonymous said…

    ഷെഫീ ,
    താങ്കളുടെ പ്രൊഫൈലില്‍ നിന്ന് : " ഇടക്കെപ്പഴൊ കാലമോ വിധിയോ മുട്ടു മടക്കി പുറത്തു തൊഴിച്ചപ്പോ മുഖവും കുത്തി വീണതു പ്രവാസത്തിലേക്ക്‌"

    സത്യം സത്യമായി പറയുന്നതാണെനിക്കും ഇഷ്ടം

    കാലവും വിധിയും ഒക്കെ പുറത്തു തൊഴിച്ചൂ എന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല.

    സൌദിയില്‍ ചെന്നു അറബിയുടെ തോട്ടിപ്പണി ചെയ്തു കൊറേ കാശ്‌ സമ്പദിച്ച്‌ നാട്ടില്‍ ഷൈന്‍ ചെയ്യാന്‍ പോയതല്ലേടോ താനവിടെ??

    അല്ലാതെ ജീവിക്കാന്‍ വേറെ വഴിയൊന്നുമില്ലഞ്ഞിട്ടല്ലല്ലോ നാട്ടില്‍...... മിലിട്ടറിയില്‍ ചേര്‍ന്നൂടാരുന്നോ, ഒന്നുമില്ലേലും ഇതിലും അന്തസ്സുണ്ടു.

    സിമീ... സോറി........ അവ്വന്റെ ചൊറി വര്‍ത്താനം സഹിക്കാഞ്ഞിട്ടാ....

    ബാക്കി പ്രവാസി സുഹൃത്തുക്കളും ക്ഷമി.... ഞാനും അരേബ്യായിലും അമേരിക്കായിലും ഒക്കെ പ്രവാസം ആയിരുന്നൂ,.... ഇപ്പോഴും....

     
  • At 11:38 PM, Blogger കരീം മാഷ്‌ said…

    ഈ ചക്കയും യേശുവിനെയും ചേര്‍ത്തു വായിക്കന്‍ കഴിയുന്നില്ല. ക്ലൂ വേണം.

     
  • At 1:46 AM, Blogger മുസാഫിര്‍ said…

    കരീം മാഷെ ,ചക്കക്ക് ഹിന്ദിയില്‍ ആണും പെണ്ണും കെട്ടവന്‍ എന്നൊരു അര്‍ഥ്തമുണ്ടു.

     
  • At 7:23 AM, Anonymous Anonymous said…

    ഒരു രണ്ടും കെട്ട പണിയാണിത്. ഒരിക്കല്‍ യൂദാസിനെ കല്ലെറിഞ്ഞു കൊല്ലാന്‍, തെറിപറഞ്ഞ് ഓടിച്ചവര്‍ ദാ.. ഇന്ന് വന്നു പറയുന്നു ‘യൂദാസ് നല്ലവനാണെന്ന്. അപ്പോള്‍ ചക്ക എന്നല്ലാതെ എന്തു പറയാന്‍ അല്ലേ.. ഒരു ദാര്‍ശിനിക തലമുണ്ടു ഈ കഥയ്ക്ക്.
    ഒത്തിരി റഫ് ആണ് കഥ. 4 പ്രാവശ്യം വായിച്ചു.
    ആവശ്യത്തിന് പറിച്ചെടുക്കയും ചെയ്യാം പിന്നെ നിലത്തിട്ട് ഉടയ്ക്കുകയും ചെയ്യാം. അസ്സലായി.

     
  • At 7:50 AM, Blogger ഞാന്‍ ഇരിങ്ങല്‍ said…

    ഒരു രണ്ടും കെട്ട പണിയാണിത്. ഒരിക്കല്‍ യൂദാസിനെ കല്ലെറിഞ്ഞു കൊല്ലാന്‍, തെറിപറഞ്ഞ് ഓടിച്ചവര്‍ ദാ.. ഇന്ന് വന്നു പറയുന്നു ‘യൂദാസ് നല്ലവനാണെന്ന്. അപ്പോള്‍ ചക്ക എന്നല്ലാതെ എന്തു പറയാന്‍ അല്ലേ.. ഒരു ദാര്‍ശിനിക തലമുണ്ടു ഈ കഥയ്ക്ക്.
    ഒത്തിരി റഫ് ആണ് കഥ. 4 പ്രാവശ്യം വായിച്ചു.
    ആവശ്യത്തിന് പറിച്ചെടുക്കയും ചെയ്യാം പിന്നെ നിലത്തിട്ട് ഉടയ്ക്കുകയും ചെയ്യാം. അസ്സലായി.
    (ലിങ്ക് ശരിക്കു വരാത്തതിനാല്‍ 2 പ്രാവശ്യം പോ‍സ്റ്റ് ചെയ്യേണ്ടി വന്നു)

     
  • At 6:11 AM, Blogger ശെഫി said…

    പ്രിയ അനോനി,
    ഞാന്‍ കാലത്തേയും വിധിയേയും പഴിക്കുന്നവനല്ല.പക്ഷേ വിശ്വസിക്കുന്നു.
    പ്രവാസിയായതില്‍ നിരാശയുമില്ല.
    പിന്നെ താങ്കള്‍ പറഞ്ഞ പോലെ നാട്ടില്‍ ജീവിക്കാന്‍ വേറെ വഴിയുണ്ട്‌ എന്ന വിശ്വാസമുള്ളതു കൊണ്ടു അറബിയുടെ തോട്ടി പണിയെടുക്കില്ല എന്ന ആത്മാഭിമാനവുമുണ്ട്‌.
    താങ്കളുടെ പ്രവാസാനുഭവങ്ങള്‍ എല്ലാവരുടേയുമാണെന്ന് സാമാന്യവല്‍ക്കരിക്കരുത്‌,
    പ്രയാസമാവില്ലെങ്കില്‍ പേരൊന്ന് വെളിപ്പെടുത്തുമോ.
    ഇങ്ങനെ ഒരു കമന്റ്‌ ഈ ബ്ലോഗിലിടേണ്ടി വന്നതില്‍ സിമിയോട്‌ ആയിരം സോറി

     
  • At 6:55 AM, Blogger ശെഫി said…

    സിമിയോടുള്ള ക്ഷമാപണം എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നു

     
  • At 12:47 AM, Blogger നന്ദു said…

    താങ്കള്‍ പറഞതു അരുതാത്തതു തന്നെ യാണ്. കാരണം ജീവിക്കാന്‍ വേണ്ടിയാണെങ്കിലും നമ്മള്‍ സുഖമായി വീടിനുള്ളില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവും കുട്ടികളുമൊത്തു കഴിയുമ്പൊള്‍ നമ്മുടെ നാടിനു വേണ്ടി അകലെ ബാരക്കുകളില്‍ കഴിയുന്നവര്‍ “ജീവിക്കാന്‍“ വേണ്ടി ബാരക്കുകള്‍ തേടി പോയതാണെന്ന താങ്കളുടെ കമന്‍റ് കുറെ കടന്ന കയ്യായിപ്പൊയി. അല്പ്മെങ്കിലും രാജ്യസ്നേഹം താങ്കള്‍ക്കുണ്ടായിരുന്നെങ്കില്‍ താങ്കളുടേ മനസ്സില്‍ നിന്നൂം ഇങിനെ ഒരു ആശയം വരില്ലായിരുന്നു. നെഞ്ചില്‍ ഒരു കത്തിയെടുത്തു കുത്തിയുരുന്നെങ്കില്‍ അതു തിരിഛെടുക്കാമായിരുന്നു. പക്ഷെ നാവില്‍ ‍ നിന്നും വീണതു (മനസ്സിലുള്ളതെ നാവില്‍ വരൂ)
    തിരിച്ചെടുക്കാന്‍ കഴിയീല്ല സുഹ്രുത്തെ.
    സസ്നെഹം
    നന്ദു - റിയാദ്

     
  • At 2:55 AM, Blogger Sanal Kumar Sasidharan said…

    Chakkakkuppilla

     
  • At 2:58 AM, Blogger Sanal Kumar Sasidharan said…

    Chakkakkuppundo?

     
  • At 10:56 PM, Blogger Kuzhur Wilson said…

    "യൂദാസ് യേശുവിനെ ഒറ്റുകൊടുത്തിട്ടില്ല. ശിഷ്യന്‍മാരില്‍ പത്രോസിനേക്കാളും നല്ലവനായിരുന്നു യൂദാസ്."

    ചുബനത്തെ
    ഇങ്ങ്നെ
    നന്നായി നിര്‍വചിച്ച
    ഒരാള്‍ ഇല്ല
    ലോക് ത്തില്‍.

    എ.അയ്യപ്പനെക്കുറിചുചുല്ള്ള്
    ഒരു കുറിപ്പില്‍
    ഞാന്‍ എഴു തി.

    കിട്ടാത്ത
    ചുബനങ്ങ് ളാല്‍
    നിന്‍ ക്കു പൊള്ളു ന്നു

    കിട്ടിയ
    ചുബനങ്ങ്ളാല്‍
    ഞാന്‍
    കരിഞു..

     
  • At 11:50 PM, Blogger ഹേമ said…

    പ്രീയപ്പെട്ടവരെ,
    ഞാന്‍ വീണ്ടും എത്തി നിങ്ങളിലൊരുവളായി.
    ഞാന്‍ എല്ലാം കണ്ടു, എല്ലാ കമന്‍റുകളും വായിച്ചു.
    ‘ചക്ക; മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ ചിലര്‍ക്ക് അത് മനസ്സിലായി എന്നും. എല്ലാ‍വരോടും നന്ദി മാത്രം.
    എന്‍റെ പ്രൊഫൈല്‍ മാറ്റി എഴുതിയത് ആരുടെയും കമന്‍റ് കണ്ടിട്ടല്ല. പറഞ്ഞല്ലോ നിങ്ങളെ പോലെ എനിക്ക് പൂര്‍ണ്ണ സ്വാതന്ത്രം ഇല്ല പലതിനും. ചുവരുകള്‍ക്കു പോലും കണ്ണും കാതും ഉണ്ട്. എന്നാല്‍ നിരുപദ്രവകരമായ കാര്യമായതു കൊണ്ട് പ്രശ്നമില്ല. മിലിട്ടറി എന്ന് വച്ചതിനാല്‍ ചില സെക്യൂരിറ്റി പ്രശ്നമുണ്ട്. അതിനാല്‍ മാറ്റി. ഒപ്പം യഥാര്‍ഥ് പേരും. എങ്കിലും ആദ്യം വായിച്ച എല്ലാവര്‍ക്കും അറിയാമല്ലൊ. ആയതിനാല്‍ കമന്‍റ് മിലിട്ടറിയെ കുറിച്ച് പറയല്ലേ.. എന്‍റെ കവിതയൊ, കഥയൊ എന്തു വേണെമെങ്കിലും പറയാം.
    മറ്റ് ചിലരുടെ കമന്‍റില്‍ ഞാന്‍ അഹങ്കാരി ആണൊ എന്നൊരു സൂചന കണ്ടു. ഇത്തിരി ആണ്.
    പിന്നെ എന്നെ ഇവിടെ നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിച്ചു കൊണ്ടിരിക്കുന്ന കരീം മാഷിന് പ്രത്യേകം നന്ദി. ഒപ്പം ഈദ് മുബാറക് സഹധര്‍മ്മിണിക്കും.
    കൂടാതെ ഇന്‍ചിപ്പെണ്ണീനും പ്രത്യേകം നന്ദി.

    ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ല. എന്നാലും ചില മറുപടികള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു എന്ന് മനസ്സ് പറയുന്നു.
    ഷെഫിക്കുള്ള മറുപടി: ജനിച്ചതും വളര്‍ന്നതും കേരളത്തില്‍ അല്ല. പിന്നെ മിലിട്ടറി ഓഫീസര്‍ ആയി ജീവിതം ആരംഭിക്കും മുമ്പ് ഇതിലും നല്ല ശമ്പളമുള്ള ജോലി കിട്ടിയിരുന്നു. അത് വേണ്ടെന്ന് വച്ചതു രാജ്യത്തെ സേവിക്കാന്‍ തന്നെയാണ്. ജീവിക്കാന്‍ വേണ്ടി ആയിരുന്നു വെങ്കില്‍ ജോലിക്കേ പോകേണ്ട കാര്യമില്ല. പപ്പ കുറച്ച് സമ്പാദിച്ചിട്ടുണ്ടായിരുന്നു. ഒറ്റമോളായ എനിക്ക് അതില്‍ കൂടുതല്‍ എന്തു വേണം.
    കണ്ണൂരാന്‍: നന്ദി. ഞാനും ഒരു കണ്ണൂര്‍ വിത്ത് ആണ്. അവിടെയൊക്കെ അറിയുകയും ചെയ്യാം.
    മുസാഫിര്‍: നന്ദി
    സനല്‍ : നന്ദി.
    വിശാഖം : താങ്കള്‍ മാത്രമാണ് ഇത്തിരിയെങ്കിലും ആശ്വാസം തന്നത്. അത്രയെങ്കിലും താങ്കള്‍ക്ക് മനസ്സിലായല്ലൊ. ഒരു പാട് സന്തോഷം.

     
  • At 12:01 AM, Blogger അനംഗാരി said…

    സിമി വായനക്കാരനെ ചിന്തിപ്പിക്കുന്ന മിനിക്കഥ തന്നെയാണിത്.ചക്കയും,ചിതറിയ ചക്കക്കുരുക്കളും, പിന്നെ ചക്കയുടെ നീണ്ട വേരും...നല്ല ബിംബങ്ങള്‍ തന്നെ.അഭിനന്ദനങ്ങള്‍.

    ഓ:ടോ:പക്വതയില്ലാതെ പ്രതികരണങ്ങള്‍ എഴുതുന്നത് ഒരു നല്ല ശിലമല്ല ഷെഫി.അവരവരെ കുറിച്ചുള്ള കുറിപ്പുകള്‍ എന്തെഴുതണമെന്നുള്ളത് അവരവരുടെ അവകാശമാണ്.

     
  • At 6:55 AM, Blogger ശെഫി said…

    പ്രിയ സഹോദരി,
    തീര്‍ച്ചയായും താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു,രാജ്യാസേവനം മനസാ തെരഞ്ഞെടുത്തതില്‍. sorry for that comment

     

Post a Comment

<< Home