കരള്‍ വെന്ത മണം - കവിത
ചില്ലുകുപ്പിയില്‍ അടച്ചുവച്ച
കരളിന്
ചോരയുടെ നിറം കുറവായിരുന്നു.
മണവും.
ദിനം പ്രതി നിറം കുറഞ്ഞ്
റോസ്
ഇളം റോസ്, മഞ്ഞ
വെളുപ്പ്.
മഞ്ഞു പോലെ വെളുത്ത
പതു പതുത്ത കരള്‍
അടുപ്പിന് കൂട്ടിലേക്കിറക്കി,
കരിഞ്ഞു പോകാതിരിക്കാന്‍
എണ്ണ പാകത്തില്‍ പകര്‍ന്ന്
അവള് വറുത്തെടുത്തു.
എണ്ണമണത്തിനൊപ്പം
വെളുത്ത കരള്‍ മണത്തിലവള് തുമ്മി.
തുമ്മല്‍ പൂക്കളിറുത്തവള്‍ ഉപ്പളമുണ്ടാക്കി.
കരളിറക്കത്തിലവള്
ഫോര്‍ക്കുകൊണ്ടു
കുത്തി
കത്തി കൊണ്ടു
മാന്തി,
കഷണങ്ങളാക്കി മുറിച്ച്
കൊതിയോടെ
അവള് ചവച്ചിറക്കി
എന്നിട്ടും
അവളിലേക്ക് കരള്‍ ഒട്ടിച്ചേര്‍ന്നു.
അവള്‍ക്കു വേണ്ടി പിടച്ചു.
ചൂടോടെ.
കരളിന്
ചോരയുടെ നിറം കുറവായിരുന്നു.
മണവും.
ദിനം പ്രതി നിറം കുറഞ്ഞ്
റോസ്
ഇളം റോസ്, മഞ്ഞ
വെളുപ്പ്.
മഞ്ഞു പോലെ വെളുത്ത
പതു പതുത്ത കരള്‍
അടുപ്പിന് കൂട്ടിലേക്കിറക്കി,
കരിഞ്ഞു പോകാതിരിക്കാന്‍
എണ്ണ പാകത്തില്‍ പകര്‍ന്ന്
അവള് വറുത്തെടുത്തു.
എണ്ണമണത്തിനൊപ്പം
വെളുത്ത കരള്‍ മണത്തിലവള് തുമ്മി.
തുമ്മല്‍ പൂക്കളിറുത്തവള്‍ ഉപ്പളമുണ്ടാക്കി.
കരളിറക്കത്തിലവള്
ഫോര്‍ക്കുകൊണ്ടു
കുത്തി
കത്തി കൊണ്ടു
മാന്തി,
കഷണങ്ങളാക്കി മുറിച്ച്
കൊതിയോടെ
അവള് ചവച്ചിറക്കി
എന്നിട്ടും
അവളിലേക്ക് കരള്‍ ഒട്ടിച്ചേര്‍ന്നു.
അവള്‍ക്കു വേണ്ടി പിടച്ചു.
ചൂടോടെ.
18 Comments:
At 1:33 AM,
ഹേമ said…
കൂട്ടുകാരെ,
വീണ്ടും ഒരു കീറിമുറിക്കലിനായി നിങ്ങള്‍ക്കു മുമ്പില്‍ ഇതാ എന്റെ ‘ കരള്‍’.
എല്ലാവരുടേയും കമന്റുകള്‍ പ്രതീക്ഷിച്ച്
സ്നേഹത്തോടെ
നിങ്ങളുടെ
സിമി
At 1:38 AM,
Abdu said…
സിമീ,
ആശയം നന്നായിരിക്കുന്നു, ശൈലിയും,
എന്നാലും പൊസ്റ്റുന്നതിനുമുബ് ഒരിക്കല്കുടി വായിക്കുക, ഭാഷ കൂടുതല്‍ നന്നാവും,
തുടരുക,
-അബ്ദു-
At 1:38 AM,
സുല്‍ |Sul said…
എന്റുമ്മോ, കവിത വായിച്ച് ബോധം പോയി സുമീ. നീയെന്താ ഇങ്ങനെ ആളുകളെ പേടിപ്പിക്കുന്നെ.
ആശ കൊള്ളാം.
At 1:39 AM,
Rasheed Chalil said…
സിമീ നന്നായിരിക്കുന്നു കെട്ടോ... നല്ല ശൈലി
At 1:59 AM,
ഹേമ said…
അബ്ദൂ.. നന്ദി. ആദ്യമായി താങ്കള്‍ വായിച്ചുവല്ലോ പിന്നെ കമന് റുകയും. താങ്കളുടെ വിമര്‍ശനവും നിര്‍ദ്ദേശവും മുഖവിലക്കെടുക്കുന്നു.
സുല്‍: എന്തു പറ്റീ.. അങ്ങിനെ യാണ്. ചിലപ്പോള്‍ പെണ്ണുങ്ങളൊക്കെയും (ഞാനടക്കം) ആണിന്റെ മനസ്സ് ചുട്ടെടുക്കാറില്ലേ.. അവന്റെ മനസ്സു കാണാതെ..സ്നേഹം കാണാതെ?
ഇത്തിരിവെട്ടം.. താങ്കള്‍ക്ക് വീണ്ടും നന്ദി.
At 2:03 AM,
വല്യമ്മായി said…
പ്രതീകത്മകമായി എഴുതിയതാനെങ്കിലും വായിച്ചപ്പോള്‍ എവിടെയോ കരള്‍ കൊത്തിപ്പറിക്കുന്ന വേദന
At 2:30 AM,
മുസാഫിര്‍ said…
സിമി,
കീറി മുറിച്ചാലും അവള്‍ക്കു വേണ്ടി തുടിക്കുന്ന ഒരു ‘പാവം മാനവ ഹൃദയം ‘ അല്ലെ,നല്ല ആശയം.
At 3:37 AM,
ഹേമ said…
വല്യമ്മായി : നന്ദി. കരളില്‍ കൊത്തിപ്പറിക്കുന്ന വേദന ഉണ്ടാക്കാന്‍ കഴിഞ്ഞു വെങ്കില്‍.
നമ്മളില്‍ ഒരു പാട് പേര് ചെയ്യുന്നതല്ലെ വല്യമ്മായി. ഇതും സത്യമാണ്. ഈ പിടക്കോഴിക്ക് ഇത്രയെങ്കിലും ചെയ്യാനയെങ്കില്.
മുസാഫിര്‍: വീണ്ടും താങ്ക് സ്
At 3:46 AM,
Unknown said…
സിമീ,
കനലിലിട്ടാലും ആ കരള്‍ അവള്‍ക്ക് വേണ്ടി ഞെരിപിരി കൊള്ളും. നന്നായിട്ടുണ്ട് ആശയം.
At 3:55 AM,
Siju | സിജു said…
ഇതു സിമിയുടെ കരള്‍ അല്ലല്ലോ..
പിന്നെ സിമിയാണോ കരള്‍ പൊരിച്ചു തിന്നതു
ഏതായാലും സംരംഭം കൊള്ളാം
At 4:01 AM,
thoufi | തൗഫി said…
സിമീ,നന്നായിരിക്കുന്നു
മുമ്പെങ്ങൊ കീറിമുറിച്ച ആ കരള്‍
ഇപ്പോള്‍ വീണ്ടും കീറിമുറിക്കപ്പെട്ടിരിക്കുന്നു,
എത്ര കീറിമുറിച്ചാലും അവളില്‍ നിന്ന് വിട്ടുപോകാന്‍ കൂട്ടകാതെ അവളോടോട്ടിച്ചേര്ന്ന്,
അവള്‍ക്കായി പിടക്കാന്‍ ആ കരളിനു കഴിയട്ടെ
At 6:16 AM,
ലിഡിയ said…
കരള്‍ ഫ്രൈ നല്ല രുചിയല്ലേ..
അറുക്കാന്‍ നില്ക്കുന്ന എന്തിനെ കണ്ടാലും പാവം തോന്നും,കണ്ണ് നിറയും ..പക്ഷേ ഭംഗിയായി ഒരുക്കി മുന്നിലെത്തി കഴിയുമ്പോള്‍ പിന്നെ വയറിന്റെ വിളി തടുക്കാന്‍ പറ്റില്ല..
-പാര്‍വതി.
At 8:16 AM,
വളയം said…
തിളക്കുന്ന എണ്ണയില്‍ പിടച്ചതും വറുത്തപ്പോള്‍ നറുമണം കിനിഞ്ഞതും ചവക്കുന്നവന്റെ വായില്‍ രുചിയേറ്റാനായിരുന്നല്ലോ?
At 6:23 AM,
പൊന്നപ്പന് - the Alien said…
ആക്ച്വലി ആമാശയവും കരളും തമ്മിലുള്ള താത്വിക സംവാദമല്ലേ ഈ കവിത എന്നു ഞാന്‍ ന്യായമായും സംശയിക്കുന്നു. ചിലയിനം ഫംഗസ്സുകളെ പോലെയാണ് കരളുകള്‍.ചുമ്മാതെ വളരുന്നത്.ഇഞ്ചിഞ്ചായി നമുക്കു കൊല്ലാം. പക്ഷേ കൊന്നവനറിയാതെ തിരികെ വരും. അതു കൊണ്ട്, പാവം കരളുകളെ തിന്നുന്നവര്‍ സൂക്ഷിക്കുക.. നന്നായി വെന്തിട്ടില്ലെങ്കില്‍, ഉള്ളില്‍ കിടന്നത് വളരും. ഒരു പാട് പൂവന് കോഴികളുടേയും ക്ടാങ്ങളുടേയുമൊക്കെ നഷ്ടപ്രണയങ്ങളും ഉള്ളിലേറ്റി നടക്കേണ്ട ഗതികേടാവും.
വഴിയരികില്‍ പിടക്കോഴികള്‍ നോക്കി നെടുവീര്‍പ്പിടുന്നതു കണ്ട് ബേജാറാകേണ്ടി വരും..
അതു കൊണ്ട്, കരളാണു കഴിക്കുന്നതെങ്കില്‍, കരിഞ്ഞു പോകാതെ എന്നാല്‍ പാകത്തിന് വേവിച്ച് കഴിക്കുക..
സ്വന്തം കരളാണേല് പച്ചക്കു തിന്നുക.!
സിമി, തുടരുക..
At 9:30 PM,
ഹേമ said…
കമന് റുകള് തന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ദില്ബാസുരന്, മിന്നാമിനുങ്ങ്, സിജു, പാര്‍വ്വതി, വളയം, പൊന്നപ്പന് അങ്ങിനെ എല്ലാവര്ക്കും.
എല്ലാവരും ഈദ് പെരുന്നാള്‍ കഴിഞ്ഞതിന്റെ ആലസ്യത്തിലാണൊ?
സിമി.
At 11:45 PM,
ഞാന്‍ ഇരിങ്ങല്‍ said…
കരള്‍ വെന്ത മണം ഹൊ ന്താ യിത്.
പെണ്ണെഴുതിയ ആണെഴുത്താണല്ലൊ ഇത് അല്ലേ..
കൂട്ടുകാരന്റെ അല്ലെങ്കില്‍ പങ്കാളിയുടെ കരള്‍ അവള്‍ക്കു വേണ്ടി തുടിക്കുന്നുവെന്ന് എത്രപേര്‍ (സ്ത്രീകള്‍) മനസ്സിലാക്കുന്നു. എത്ര കുത്തി മുറിവേല് പിച്ചാലും അവള്‍ക്കു വേണ്ടി പിടയ്ക്കുന്ന കരള്‍ സത്യത്തില്‍ ഒരു ജീവിതാനുഭവമായി തോന്നി.
ആഴമുള്ള കവിത ഒപ്പം ചില മിനുക്കു പണി നടത്തിയിരുന്നെങ്കില്‍ നല്ല ചര്‍ച്ചയാകേണ്ടുന്ന കവിത. അഭിനന്ദനങ്ങള്‍
At 12:16 AM,
ഞാന്‍ ഇരിങ്ങല്‍ said…
കരള്‍ വെന്ത മണം ഹൊ ന്താ യിത്.
പെണ്ണെഴുതിയ ആണെഴുത്താണല്ലൊ ഇത് അല്ലേ..
കൂട്ടുകാരന്റെ അല്ലെങ്കില്‍ പങ്കാളിയുടെ കരള്‍ അവള്‍ക്കു വേണ്ടി തുടിക്കുന്നുവെന്ന് എത്രപേര്‍ (സ്ത്രീകള്‍) മനസ്സിലാക്കുന്നു. എത്ര കുത്തി മുറിവേല് പിച്ചാലും അവള്‍ക്കു വേണ്ടി പിടയ്ക്കുന്ന കരള്‍ സത്യത്തില്‍ ഒരു ജീവിതാനുഭവമായി തോന്നി.
ആഴമുള്ള കവിത ഒപ്പം ചില മിനുക്കു പണി നടത്തിയിരുന്നെങ്കില്‍ നല്ല ചര്‍ച്ചയാകേണ്ടുന്ന കവിത. അഭിനന്ദനങ്ങള്‍
At 3:00 AM,
മുസ്തഫ|musthapha said…
നല്ല ആശയം സിമി...
നന്നായിരിക്കുന്നു!
അഭിനന്ദനങ്ങള്‍!
ഇനിയും പോരട്ടെ കരളുകള്‍!
Post a Comment
<< Home