ഇറവെള്ളത്തിലെ തോണി - കഥ
ഇടി വെട്ടി മഴ പെയ്ത രാത്രിയില്‍ അവള്‍ പറഞ്ഞത് “ചേട്ടാ.. വല്ലതെ തണുക്കുന്നു”.
സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ച് മനസ്സുകുളിര്‍ത്ത് ഒന്നുറങ്ങി ഏറെ നാളുകള്‍ക്ക് ശേഷം. ഉറക്കത്തില്‍ ഇറവെള്ളത്തില്‍ തോണിയിറക്കാന്‍ അവളിറങ്ങിപ്പോയത് അയാളറിഞ്ഞതേയില്ല. .
ചാണകമെഴുകിയ തറയില്‍, ഒരു മൂലയില്‍ വിരലുകളിട്ട് അയാള്‍ ചുരണ്ടി ചുരണ്ടി ഓട്ടയുണ്ടാക്കി. അവിടെ നിന്ന് ഉറുമ്പുകള്‍ വരുന്നതും നോക്കി അയാളിരുന്നു. ചുമരില്‍ അടര്‍ന്നു പൊയ തേപ്പിനിടയിലൂടെയും ചിതല്‍പ്പുറ്റുകള്‍ നോക്കി ഭയപ്പടോടെ ഓര്‍ത്തു
കുട്ടികള്‍ വരുമ്പോള്‍ ഇനി ഞാന്‍ എന്താ പറയുക… .
പിന്നെ സമാധാനിച്ചു.
അവരു വരട്ടെ എന്തെങ്കിലു പറയാം.
മൂത്രം നനഞ്ഞ് നാറ്റം തുടങ്ങിയ മുണ്ടില്‍ മുട്ടുകാലിലിരുന്ന് അയാള്‍ കടലാസില്‍ തോണികളുണ്ടക്കാന്‍ തുടങ്ങി.
അയാളുടെ കണ്ണിലപ്പോള്‍ ഇറവെള്ളവും അവളും മാത്രമായി.

9 Comments:
At 9:56 PM,
ഹേമ said…
കൂട്ടരെ,
വീണ്ടും നിങ്ങള്‍ക്കുമുമ്പില്‍ ഒരു കഥയുമായി.
‘കരള്‍ വെന്ത മണം’ കവിത യ്ക്ക് നല്‍കിയ സ്നേഹവും ആത്മാര്‍ത്ഥതയും തുടര്‍ന്നും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ തോണി നിങ്ങളില്‍ എന്തെങ്കിലും ഒരു വികാരം സൃഷ്ടിച്ചുവെങ്കില്‍ ഞാന്‍ ധന്യയായി.- സിമി.
At 1:24 AM,
ഞാന്‍ ഇരിങ്ങല്‍ said…
വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന വായിച്ചെടുക്കാന്‍ പറ്റിയ വളരെ നല്ല കുറുങ്കഥ.
കരള്‍ വെന്ത മണം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും
‘ഇറവെള്ളത്തിലെ തോണി’ നന്നായി.
സ്നേഹത്തോടെ
രാജു
At 6:46 AM,
Unknown said…
സിമീ,
നന്നായിട്ടുണ്ട്. കരള്‍ വെന്ത മണവും ഇഷ്ടപ്പെട്ടിരുന്നു.(അല്‍പ്പം കരിഞ്ഞിരുന്നോ?) :-)
At 10:55 PM,
ഹേമ said…
ഞാന്‍ ഇരിങ്ങല്‍ , ദില്‍ബാസുരന്‍:
ഒരു പാട് നന്ദിയുണ്ട്.
കഥ വായിച്ചതിനും കമന്‍ റിയതിനും.
2 ദിവസമായിട്ടും കാര്യമായി ആരും ഈ കഥ വായിച്ചില്ലെന്നറിയുമ്പോള്‍ കഥയിലെന്തോ കുഴപ്പുണ്ടെന്നൊ അല്ലെങ്കില് നന്നായില്ലെന്നൊ മനസ്സിലാക്കാം.
എങ്കിലും ദില്‍ ബാസുരാ നന്ദി.
ഞാന്‍ ഇരിങ്ങല്‍ നന്ദി,
സിമി.
At 10:58 PM,
സു | Su said…
കഥ ഇഷ്ടമായി :)
At 11:09 PM,
Rasheed Chalil said…
സിമി ഒത്തിരി ഇഷ്ടമായി കെട്ടോ. നല്ല കഥ
At 12:48 AM,
ഹേമ said…
സു: നന്ദി :
ഇത്തിരിവെട്ടം : നന്ദി . താങ്കളുടെ കഥ വായിച്ചു. ഞാന്‍ കമന്‍ റാം.
At 12:55 AM,
ചില നേരത്ത്.. said…
കൂട്ടരെ,
വീണ്ടും നിങ്ങള്‍ക്കുമുമ്പില്‍ ഒരു കഥയുമായി.
‘കരള്‍ വെന്ത മണം’ കവിത യ്ക്ക് നല്‍കിയ സ്നേഹവും ആത്മാര്‍ത്ഥതയും തുടര്‍ന്നും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ തോണി നിങ്ങളില്‍ എന്തെങ്കിലും ഒരു വികാരം സൃഷ്ടിച്ചുവെങ്കില്‍ ഞാന്‍ ധന്യയായി.- സിമി.,
ഈ ഡയലോഗാ ഇഷ്ടമായത്.
കഥ വായിക്കുകയും ചെയ്തു.
At 4:48 AM,
മുസാഫിര്‍ said…
കഥ ഞാന്‍ കണ്ടിരുന്നു,വരികള്‍ക്കിടയിലുള്ളത് വായിച്ചു ആരെങ്കിലും അര്‍ഥം പറയാന്‍ കാത്തിരിക്കുകയായിരുന്നു.
Post a Comment
<< Home