നാളത്തെ ഭക്ഷണം - കവിത
ഉപ്പില്ല
പുളിയില്ല
എരിവില്ല
ഇതെന്താ മനുഷ്യന് കഴിക്കാന്‍ തന്നെയാണൊ?
അയാള്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല.
കഴിച്ച്
കഴുകി വച്ച്
മുഖം തുടച്ച്
ഏമ്പക്കം വിട്ടു.
നാളെ ഭക്ഷണം കിട്ടിയില്ലെങ്കിലൊ!!
പുളിയില്ല
എരിവില്ല
ഇതെന്താ മനുഷ്യന് കഴിക്കാന്‍ തന്നെയാണൊ?
അയാള്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല.
കഴിച്ച്
കഴുകി വച്ച്
മുഖം തുടച്ച്
ഏമ്പക്കം വിട്ടു.
നാളെ ഭക്ഷണം കിട്ടിയില്ലെങ്കിലൊ!!
12 Comments:
At 9:38 PM,
ഹേമ said…
നാളത്തെ ഭക്ഷണം ഒരു കവിത നിങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു
സിമി.
At 9:40 PM,
ഇടിവാള്‍ said…
അവിടത്തെ മെസ്സിലെ കാര്യാവും.. ല്ലേ ;)
At 9:46 PM,
വാളൂരാന്‍ said…
ദാറ്റ്സ് ഫൈന്‍ സിമീ,
നാളത്തെ ഭക്ഷണം, അതാണ് പ്രധാനം.
പക്ഷേ എല്ലാവര്ക്കും ബാധകമല്ലെന്നു മാത്രം. ചിലര്‍ നാളെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ലാന്നും പറഞ്ഞ് പ്രതികരിക്കും. ചിലര്‍ മിണ്ടാതെ കഴിച്ചെഴുന്നേറ്റുപോകും, രണ്ടുകൂട്ടര്‍ക്കും അവരുടേതായ നിലപാടുകളുണ്ട്. രണ്ടുകൂട്ടരേയും കുറ്റം പറയാന്‍ പറ്റില്ല. ആശയം നല്ലത്.....
At 10:02 PM,
ഞാന്‍ ഇരിങ്ങല്‍ said…
നന്നായിട്ടുണ്ട്.
നാളയെ ക്കുറിച്ച് ആലോചിച്ചാല്‍ നമ്മളില്‍ പലരും പല ഒത്തു തീര്‍പ്പുകള്‍ക്കും ഒരുങ്ങും അല്ലേ..സിമി.
ഇല്ലാത്ത ഭംഗി ഉണ്ടെന്നും
പാവയ്ക്കാ ജൂസിന് എന്തു മധുരമെന്നും
അവാര്‍ഡ് കിട്ടാന്‍ വേണ്ടി ബലേഭേഷ് എന്നും
അങ്ങിനെ അങ്ങിനെ അല്ലേ ..സിമി.
ഇങ്ങനെ എത്ര കാലം നമുക്ക് ജീവിക്കാന്‍ പറ്റും?
നല്ലതല്ലെങ്കില്‍ പറയാനുള്ള ചങ്കുറ്റവും വേണമെങ്കില്‍ അവന്റെ ‘അടി നാഭിക്ക് രണ്ടു ചാമ്പാനും‘ (കടപ്പാട് : അന്തരിച്ച ടി.പി. സുകുമാരന്‍ മാഷ്)നമുക്ക് കഴിയണം.
അല്ലെങ്കില്‍ പഴം പോലെ നിന്നിട്ട് എന്തു കാര്യം അല്ലേ സിമി..
വളരെ നന്നായി. അഭിനന്ദനങ്ങള്‍
At 11:28 PM,
പട്ടേരി l Patteri said…
എന്തായാലും വയര്‍ നിറഞ്ഞില്ലെ...
ഏമ്പക്കവും ഇട്ടു.....
ഭക്ഷണം പോലും കിട്ടാതെ എത്രപേര്‍ നമുക്കു ചുറ്റും ... ആ ലോകത്ത് ഈ ഉപ്പില്ലാത്തതും , പുളിയില്ലാത്തതും , എരിവില്ലാത്തതും ഒക്കെ അമ്യതായിരിക്കും ...
ഓ ടോ ഇത് പറഞ്ഞതു ഹോസ്റ്റലിലെ വിദ്യാര്‍ഥി ആണൊ?
പട്ടാളബാരക്കിലെ ജാവാനാണോ?
വിവാഹിതനാണോ?.....
......
......
At 9:44 AM,
സു | Su said…
അങ്ങനെ ചിന്തിക്കുന്നവര്‍ കുറവാണ് ഇക്കാലത്ത്.
At 10:15 AM,
വേണു venu said…
നാളെ ഭക്ഷണം കിട്ടിയില്ലെങ്കിലൊ!!
നാളെ ഇല്ലെങ്കിലോ.?
At 8:00 PM,
ഹേമ said…
ഇടിവാള്‍: നന്ദി: ഇവിടെ ഞങ്ങളുടെ മെസ്സില്‍ നല്ല ഭക്ഷണം കിട്ടും. എന്നാല്‍ ഞാന്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കി കഴിക്കുകയാണ് പതിവ്.
മുരളി വാളൂര്‍: നന്ദി വന്നതിനും കമന് റിയതിനും:
ഇരിങ്ങലിന്റെ കമന്റ് വായിക്കൂ. അതല്ലേ ശരി.
ഇരിങ്ങല്‍: നന്ദി. താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്.
പട്ടേരി: പറഞ്ഞത് എല്ലാവരുമാണ്.
സു: നന്ദി. എന്തൊക്കെ യുണ്ട് നാട്ടു വിശേഷങ്ങള്‍?
വേണു: നാളെ ഉണ്ടെന്നുള്ളതു കൊണടല്ലേ ചേട്ടാ നമ്മളെ ജീവിപ്പിക്കുന്നത്.
അപ്പോള്‍ നാളെ ഉണ്ട്.
At 8:31 PM,
Rasheed Chalil said…
നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളില്ലാതെ പിന്നെന്ത് ജീവിതം. (അന്ത്യത്തിന്റെ ഡേറ്റ് കിട്ടിയവന് അന്നേ മരിച്ചില്ലേ സത്യത്തില്‍). ഇത് ഓടോയാണോ ?
സിമി നല്ല ചിന്ത.
At 7:52 PM,
കരീം മാഷ് said…
രുചിയോടേ കഴിക്കണമെങ്കില്‍ വിയര്‍പ്പോടെ പണിയണം.
At 8:04 PM,
ഹേമ said…
കരീം മാഷ് നാട്ടില്‍ നിന്ന് ദുബായ്ക്ക് പോയൊ?.. ന്തായാലും നാളത്തെ ഭക്ഷണം വിയര്‍പ്പോടെ വന്ന് കഴിച്ചല്ലൊ..
ചിലപ്പോള്‍ വിയര്‍ത്ത് കുളിച്ച് പണിചെയ്താലും ഭക്ഷണം കിട്ടാത്ത ഒരവസ്ഥ ഉണ്ടല്ലൊ നമുക്ക്..
ഇല്ലാത്തത് പിടിച്ചു വാങ്ങണം എന്നാണ് ഉദ്ദേശിച്ചത്. കരയുന്ന കുഞ്ഞിനല്ലേ പാലുള്ളൂ.
വന്നതിനും കമന് റിയതിനും നന്ദി.
: - സിമി
At 2:17 AM,
ഗിരീഷ് എ എസ് said…
valare istamai...
iniyum itu pole rachanakal pratheekshikkunnu...
Post a Comment
<< Home