തീവണ്ടി
തീവണ്ടി ശബ്ദം കേട്ടപ്പോള്‍
ഇപ്പോള്‍ തന്നെയെന്ന് അയാള്‍ തിടുക്കം കൂട്ടി
ങേ..ങേ എന്ന് കുട്ടിക്കാലം നിറഞ്ഞു
അമ്മേ...ന്ന് യൌവ്വനം
ഒന്നും മിണ്ടാതെ കുടിച്ചു വറ്റിച്ച
ബാക്കി കാലം.
കുട് കുട് കുട്
തീവണ്ടി ശബ്ദം കേട്ടപ്പോള്‍
അയാള്‍ ചിരിച്ചു.
സ്കൂളിലെ ഇരട്ടപ്പേര്
കൂക്കുവണ്ടി.
ശ്ശൂ … ശ്ശൂ … ശ്ശൂ …
കോളജിലെ മൂത്രപ്പുരയില്‍
കോറിയിട്ട അയാളുടെ ചിത്രത്തിന്‍ താഴെ
പമ്പു വിഴുങ്ങി യെന്നു എഴുതി വച്ച
കലാകാരന്‍മാര്‍.
ഒന്നും മിണ്ടാതെ കാലം കഴിച്ച
ഭാര്യമാര്‍, കുട്ടികള്‍.
അനുഗ്രഹിക്കാതെ നിഗ്രഹിക്കാന്മാത്രം
ദൈവങ്ങള്‍.
അയാള്‍
ചിരിച്ചു കൊണ്ടു നില്‍ക്കെ തിടുക്കത്തില്‍
തീവണ്ടി കടന്നു പോയി
ഇപ്പോള്‍ തന്നെയെന്ന് അയാള്‍ തിടുക്കം കൂട്ടി
ങേ..ങേ എന്ന് കുട്ടിക്കാലം നിറഞ്ഞു
അമ്മേ...ന്ന് യൌവ്വനം
ഒന്നും മിണ്ടാതെ കുടിച്ചു വറ്റിച്ച
ബാക്കി കാലം.
കുട് കുട് കുട്
തീവണ്ടി ശബ്ദം കേട്ടപ്പോള്‍
അയാള്‍ ചിരിച്ചു.
സ്കൂളിലെ ഇരട്ടപ്പേര്
കൂക്കുവണ്ടി.
ശ്ശൂ … ശ്ശൂ … ശ്ശൂ …
കോളജിലെ മൂത്രപ്പുരയില്‍
കോറിയിട്ട അയാളുടെ ചിത്രത്തിന്‍ താഴെ
പമ്പു വിഴുങ്ങി യെന്നു എഴുതി വച്ച
കലാകാരന്‍മാര്‍.
ഒന്നും മിണ്ടാതെ കാലം കഴിച്ച
ഭാര്യമാര്‍, കുട്ടികള്‍.
അനുഗ്രഹിക്കാതെ നിഗ്രഹിക്കാന്മാത്രം
ദൈവങ്ങള്‍.
അയാള്‍
ചിരിച്ചു കൊണ്ടു നില്‍ക്കെ തിടുക്കത്തില്‍
തീവണ്ടി കടന്നു പോയി
11 Comments:
At 4:54 AM,
ഹേമ said…
പ്രീയപ്പെട്ടവരേ..
നിങ്ങള്‍ക്കായ് ഒരു തീവണ്ടി.
പഴയ പോസ്റ്റുകള്‍ക്ക് തന്ന പ്രോത്സാഹനത്തിന് നന്ദിയോടെ പുതിയത്
: സിമി
At 3:04 AM,
Siju | സിജു said…
ഇതു കഥയായിരുന്നോ അതൊ കവിതയോ
ശ്ശൂ … ശ്ശൂ … ശ്ശൂ …
ഇതെന്താ.. മൂത്രപ്പുരയില്‍ നിന്നും വരുന്ന ശബ്ദമാണോ
ഒന്നും മിണ്ടാതെ കാലം കഴിച്ച ഭാര്യമാര്‍,
എത്രയെണ്ണമുണ്ടായിരുന്നു? പിന്നെ ചുമ്മാതാണോ തീവണ്ടിക്ക് അട വെക്കാന്‍ പോകുന്നത്.
ഞാന്‍ ഇരിങ്ങലേട്ടന് പഠിക്കുകയാ.. തല്‍ക്കാലം സിമിയെയാണ് കിട്ടിയത് :-)
At 3:12 AM,
തറവാടി said…
vaayichchu
At 3:51 AM,
Unknown said…
തീവണ്ടി കവിത ഞാന്‍ സിജുവിന്‍റെ കമന്‍റില്‍ എന്‍റെ പേര് കണ്ടതുകൊണ്ടാണ് വന്നു നോക്കിയത്.
അതു കൊണ്ടു തന്നെ എന്‍റെ വായനാ അനുഭവം (ഈ കവിത)ഞാന്‍ പങ്കുവയ്ക്കാം. വിമര്‍ശനമൊ ഭേഷ് വിളികളൊ ഇല്ല.
കവിതയായി തോന്നി.
മരിക്കാന്‍ പോകുന്ന ഒരു മനുഷ്യന്‍റെ അവസാന ചിന്തകള്‍ ഒപ്പം ജീവിതത്തിലെ തമാശകളും.
മരിക്കാന്‍ പോകുമ്പോള്‍ തമാശ ഓര്‍ക്കുമൊ ? എന്തോ ഞാന്‍ മരിക്കാന്‍ ശ്രമിച്ചിട്ടില്ല.
വാക്കുകളില്‍ പുതുമകളില്ലെങ്കിലും.
തീവണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമാണ് ‘അയാള്‍ക്ക് പലതും ഓര്‍ക്കാന്‍ തോന്നുന്നത്
തീവണ്ടിയുടെ ശബ്ദത്തെ മുറിച്ച് മുറിച്ചാണ് കവയിത്രി എഴുതിയിരിക്കുന്നത്.
ങേ..കുട് കുട്.കുട് കുട്.ശ്ശു ശ്ശു..ങേ..കുട് കുട്..ശ്ശു ശ്ശു”
ഈ
ങേ.. ങേ..” തീവണ്ടിയുടെ ആദ്യത്തെ ദൂരേ നിന്നുള്ള ഹോണ്‍ ആയിരിക്കാം. അമ്മയേയും കുട്ടിക്കാലവും മരണത്തിലേക്ക് എത്താന്‍ പോകുമ്പോള്‍ ഓര്‍ത്തേക്കാം.
പിന്നെ അയാള്‍ കേള്‍ക്കുന്നത് തീവണ്ടിയുടെ “കുട് കുട്” ശബ്ദം ഒപ്പം അയാളുടെ ഇരട്ടപ്പേരും.
അടുത്തത് ശ്ശൂ ..ശ്ശൂ ശ്ശൂ...
ഇത് അയാളെ ഓര്‍മ്മ പ്പെടുത്തുന്നത് മൂത്രപ്പുരയുടെ ഭിത്തിയില്‍ കൂട്ടുകാര്‍ അയാള്‍ക്കു നല്‍കിയ പേര് ‘പാമ്പു വിഴുങ്ങി‘. അപ്പോള്‍ പാമ്പിന്‍റെ ശബ്ദവും അയാളുടെ രൂപവും വായനക്കാരന് കിട്ടുന്നു.
“ഒന്നും മിണ്ടാതെ കഴിച്ചു കൂട്ടിയ ഭാര്യമാര്‍“ എന്നു പറയുന്നത് ഒരു പക്ഷെ അയാളുടെ കുത്തഴിഞ്ഞ ജീവിതത്തെയും ഒന്നിലധികം ഭാര്യമാരെയും ഓര്‍മ്മപ്പെടുത്തുന്നു. അവരാരും നേര്‍വഴിക്ക് നയിച്ചില്ല എന്നുമാകാം. മരിക്കാന്‍ പോകുന്ന അയാളുടെ ഒരു പിന്‍ വിളികൂടി ആണിത്.
ഒട്ടും ഇഷ്ടമില്ലാതെയാണ് അയാള്‍ മരിക്കാന്‍ തായ്യാറാകുന്നത്. ഒപ്പം ദൈവത്തെയും അയാള്‍ പഴിക്കുന്നു. ജീവിക്കാന്‍ സമ്മതിക്കാത്തതിന്.
ആലോചനയില്‍ വണ്ടി കടന്നു പോകുന്നുണ്ടെന്ന് കവി.
അത് ജീവിതം തന്നെ തീര്‍ന്നു പോകുന്നു വെന്നൊ അടുത്ത വണ്ടിക്കായ് കാത്തിരിക്കുന്നുവെന്നൊ തോന്നിപ്പിക്കുന്നു.
ഇത്രയൊക്കെ പറയാമെങ്കിലും
ആശയപരമായി മുന്നിട്ടു നില്‍ക്കുന്ന കവിത ഒരുപാട് പദ സമ്പത്തും വായനക്കാരനെ ആകര്‍ഷിക്കാനുള്ള വഴികളും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഒരു ദുര്‍ഗ്രാഹ്യത കവിതയില്‍ മുഴച്ചു നില്‍ക്കുന്നു.
(സിജു വിന്‍റെ കമന്‍റ് അങ്ങിനെ ആയതിനാലാണ് ഒരു നീണ്ട വിലയിരുത്തല്‍)
രാജു
At 4:30 AM,
അതുല്യ said…
ഈ ഇരിങ്ങലിന്റെ കൈയില്‍ കവറാണോ ചാക്കാണോ?
കണ്ടൈനര്‍ വരെ ആവും ഈ പോക്ക് പോയാ.
ശ് ശ് ശ് ...
പാമ്പ്.... അതൊന്ന് ശരിയാക്കു..
At 6:11 AM,
Siju | സിജു said…
ഇരിങ്ങലേട്ടാ..
ഞാന്‍ സൂ ചേച്ചിയുടെ ബ്ലോഗിലെ കമന്റെല്ലാം വായിച്ചു വന്ന വഴി ഒരു തമാശക്കിട്ടതാ..
സീരിയസായെടുക്കേണ്ട
എനിക്കിപ്പോഴും കവിതാന്നു പറഞ്ഞാല്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കൊച്ചെന്നാ ഓര്‍മ്മ വരിക
പ്രായമതായതു കൊണ്ടായിരിക്കും :-)
At 7:53 PM,
ഹേമ said…
കവിത വായിച്ച് വിലയിരുത്തിയ എല്ലാവര്‍ക്കും നന്ദി.
സിജു: കവിതയായാണ് എഴുതിയത്.
തറവാടി: ഒരു പാട് നന്ദി
അതുല്യ മാഡം: വായിച്ചുവല്ലൊ. സന്തോഷം.
എന്‍റെ കവിത യെ ഏറെ നേരം പണിപ്പെട്ട് വിശദമായ വിലയിരുത്തലുകള്‍ നടത്തിയ ഇരിങ്ങല്‍ സാറിനോട് ഒരു പാട് കടപ്പാട്. നന്ദി.
: സിമി.
At 8:03 PM,
ബിന്ദു said…
കവിത വായിച്ചുമനസ്സിലാക്കാന്‍ ഞാന്‍ ഇനിയും കുറെ കഴിയും എന്നു തോന്നുന്നു. ഇരിങ്ങല്‍ എഴുതിയതും കൂടി ചേര്‍ത്തുവായിച്ചപ്പോള്‍ വളരെ നല്ല ആശയമുള്ള ഒരു കവിത. നന്നായി.:)
At 8:56 PM,
അനംഗാരി said…
സിമീ കവിതയിലെ അര്‍ത്ഥതലങ്ങള്‍ നന്ന്. പക്ഷെ,ജീവിതത്തിന്റെ വേദനയേയും, സുഖമുള്ള നിമിഷങ്ങളേയും, ഇതിലും മനോഹരമാക്കാമായിരുന്നു. ഇത് ഒരു താന്തോന്നിയുടെ ജീവിതത്തിന്റെ പകര്‍പ്പ് ആയി പോയിയെന്നേയുള്ളു.അതു കൊണ്ട് നല്ല കവിത്വമുള്ള വാക്കുകള്‍ക്ക് പഞ്ഞം വന്നിരിക്കുനു.
എങ്കിലും, ഞാന്‍ കയ്യടിക്കട്ടെ.
At 10:14 PM,
Unknown said…
സിജൂ,
താങ്കളുടെ ആദ്യ കമന്‍റ് എന്‍റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചു എന്നു മാത്രം.
എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു. ചിലര്‍ക്ക് അത് ഉപകരാമായി എന്ന് എഴുത്തിലൂടെയും കമന്‍ റിലൂടെയും പ്രകടിപ്പിച്ചു. അതിന്‍ സന്തോഷം.
സീരിയസ്സ് തന്നെ പക്ഷെ അത് പിണക്കമല്ല. സ്നേഹം മാത്രം. താങ്കള്‍ പറഞ്ഞ ബ്ലോഗില്‍ തികച്ചും ആത്മാര്‍ത്ഥ്മായി തന്നെയാണ് കമന്‍ റിയത്. ഒരു സമയം കൊല്ലലായിരുന്നില്ല. സിമിയെ പോലെ തന്നെ അവരെയും എനിക്ക് അറിയില്ല. വായിക്കുന്നുവെന്നു മാത്രം.
എന്നാല്‍ എല്ലാവരും ഒരേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളണമെന്നില്ലല്ലൊ.
(സിമി ക്ഷമിക്കണം. അനാവശ്യമായി പുറത്തു നിന്നുള്ള ഒരു ചര്‍ച്ച ഉണ്ടാക്കിയതിന്)
At 10:27 PM,
Anonymous said…
ഈ കവിതയെയും കമന്‍റായി വന്ന വിമര്‍ശനത്തെയും പറ്റിയാണോ, പണ്ടാരോ “ഈ വക......” എന്ന് തുടങ്ങുന്ന പാട്ട് പാടിയത്?
കഷ്ടം!
Post a Comment
<< Home