പിടക്കോഴി

Tuesday, November 28, 2006

പ്രണയം - കവിത

തിര തല തല്ലി വിളിച്ചു അന്നേ
തിരിയേകി വിളക്കു തെളിയിക്കാന്‍
നിറമേറെ തെളിയും പ്രണയത്താ‍ല്‍
കനലിന്‍ കണ്ണില്‍ കുത്താന്‍.

ചുമലില്‍ കയ്യിട്ട് വിളിച്ചൂ
കരളിന്‍ തുമ്പത്തൊരുമ്മ കൊടുക്കാ‍ന്‍
കയ്യും മെയ്യും കൂട്ടി വിളക്കി
പ്രണയച്ചരടിന്‍ കരണം പുകയ്ക്കാന്‍.

തിര തല തല്ലി വിളിച്ചു അന്നേ
കരകാണാ കടലു കടക്കാന്‍
ഇല നക്കിയ കാലത്തിന്‍
ചുണ്ടു കള്‍ മാറ്റി, പകരും വിരലുണ്ട് രസിക്കാന്‍

8 Comments:

  • At 10:58 PM, Blogger ഹേമ said…

    പ്രണയം. ഒരു പുതിയ പോസ്റ്റ്.

    ‘തീവണ്ടി’ പലര്‍ക്കു ഇഷ്ടമായില്ലെന്നും ഒരു പാട് ദുര്‍ഗ്രാഹ്യത ഉണ്ടായെന്നും കമന്‍ റുകളില്‍ നിന്ന് മനസ്സിലായി.

    ഇവിടെ എന്തെങ്കിലും മാറ്റമുണ്ടോന്ന് നോക്കുമല്ലൊ.
    എല്ലാവരുടെയും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലും ക്ഷണിക്കുന്നു.

     
  • At 11:34 PM, Blogger സു | Su said…

    :) പ്രണയം കവിത വല്യ കുഴപ്പമില്ല.

     
  • At 11:59 PM, Blogger Unknown said…

    സിമി,
    “ തിര തല തല്ലി വിളിച്ചു അന്നേ
    തിരിയേകി വിളക്കു തെളിയിക്കാന്‍
    നിറമേറെ തെളിയും പ്രണയത്താ‍ല്‍
    കനലിന്‍ കണ്ണില്‍ കുത്താന്‍. “

    ‘ തിര തല തല്ലി വിളിച്ചു അന്നേ
    കരകാണാ കടലു കടക്കാന്‍
    ഇല നക്കിയ കാലത്തിന്‍
    ചുണ്ടു കള്‍ മാറ്റി, പകരും വിരലുണ്ട് രസിക്കാന്‍


    തീവണ്ടിയേക്കാള്‍ നല്ല കവിത. ആദ്യത്തെയും അവസാനത്തെയും ഖണ്ടിക വളരെ മനോഹരമായി. “ തെളിയും പ്രണയത്താല്‍ കനലിന്‍ കണ്ണില്‍ കുത്താന്‍“ വളരെ നല്ല ഭാവന.
    “ ഇല നക്കിയ കാലത്തിന്‍ ചുണ്ടുകള്‍ മാറ്റി.” എല്ലാ അര്‍ത്ഥങ്ങളും ഒറ്റ വരിയില്‍ ഒതുങ്ങി.
    സുന്ദരന്‍ കവിത.

     
  • At 12:20 AM, Blogger വേണു venu said…

    നല്ല വരികള്‍.ഇഷ്ടപ്പെടുന്നു.

     
  • At 1:41 AM, Blogger thoufi | തൗഫി said…

    കാമ്പുള്ള വരികള്‍.ഇഷ്ടമായി

     
  • At 4:27 AM, Blogger ഹേമ said…

    കൂട്ടുകാരെ,

    സു: വല്യ കുഴപ്പമില്ലെന്ന് താങ്കളുടെ കമന്‍റ് എനിക്കു കിട്ടിയ അംഗീകാരമായി ഞാന്‍ കാണുന്നു.

    പതിവു പോലെ ഇരിങ്ങല്‍ സാറ് വന്ന് എന്നെ ധന്യമാക്കി. നന്ദി ഒരായിരം

    വേണു: വരികള്‍ ഇഷടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം

    മിന്നാം മിനുങ്ങ്: വിലയിരുത്തലുകള്‍ക്ക് നന്ദി. അടുത്ത പോസ്റ്റിലും വന്ന് അഭിപ്രായം അറിയിക്കുമല്ലൊ.
    വായനക്കാരില്ലെങ്കില്‍ പിന്നെ എന്തിന് എഴുതുന്നു അല്ലേ??

    : സിമി

     
  • At 4:37 AM, Blogger തറവാടി said…

    സിമി വായിച്ചു

     
  • At 11:58 PM, Blogger ശെഫി said…

    വായിച്ചു വരികള്‍ നന്നായിരിക്കുന്നു

     

Post a Comment

<< Home