പിടക്കോഴി

Monday, December 18, 2006

അനശ്വരമാക്കുക - കവിത

ശാന്തതയുടെ മലകളില്‍
രാത്രിയുടെ പല്ലുകള്‍ കൂട്ടിയിടിച്ചു.

മഞ്ഞുപൊഴിയുന്നരാത്രിയില്‍
ചന്ദ്രിക അകലങ്ങളിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു.

വേദന
നിരാശ
നെടുവീര്‍പ്പ്.

ഗദ്ഗദങ്ങള്‍‍ക്കൊടുവില്‍
രാത്രിയുടെ നടുവില്‍ വളരുന്ന താടിരോമം.
നിരാശയുടെ പകുതിയില്‍ വിളറിയ വെളുവെളുപ്പ്
വേദനയില്‍ നിറയുന്ന മധുചഷകം.

നിങ്ങളിലാരാണ് ചന്ദികയ്ക്ക് തണുത്ത മദ്യം നല്‍കുവാന്‍
നിങ്ങളിലാരാണ് രാത്രിയുടെ തണുപ്പകറ്റാന്‍
നിങ്ങളിലാരാണ് തോല്‍വികളുടെ കഥകളെഴുതുവാ‍ന്‍.



അന‍ശ്വരമാക്കുക
ഇന്ന്
നാളെ.


വാഴത്തപ്പെട്ടവരിലേക്ക്
ഒരു മുറിഞ്ഞ ഹൃദയം
ഒരു വാക്ക്
ഒരു നോക്ക്

10 Comments:

  • At 11:12 PM, Blogger ഹേമ said…

    അനശ്വരമാക്കുക : പുതിയ പോസ്റ്റ്.
    വായിക്കുക. അഭിപ്രായമറിയുക്കുക. എന്തും

    : സിമി

     
  • At 11:16 PM, Blogger സുല്‍ |Sul said…

    സിമി,

    കവിത കൊള്ളാം. താടിരോമങ്ങള്‍ അധികം വളര്‍ത്തേണ്ട.
    ഒരു പൊന്‍പുലരിയുണ്ട് തൊട്ടുപിറകെ. ഏഴോക്ലോക്കിനു തന്നെ വെട്ടിനിരത്തിക്കൊ.

    -സുല്‍

     
  • At 1:08 AM, Blogger സജിത്ത്|Sajith VK said…

    എന്ത് പറ്റി, ഇത്രയ്ക്ക്? ആകെ തകര്‍ന്നിരുന്നപ്പോള്‍ എഴുതിയതാണോ?

    (അതോ എനിക്ക് മനസ്സിലാാവാത്തതോ?)

     
  • At 1:22 AM, Blogger ഹേമ said…

    വാഴത്തപ്പെട്ടവരിലേക്ക്
    ഒരു മുറിഞ്ഞ ഹൃദയം
    ഒരു വാക്ക്
    ഒരു നോക്ക്

    കമന്‍റ് ആരും ഇട്ടില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊക്കെ തോന്നില്ലേ സജിത്തേ... (ഒരു തമാശ)
    എങ്കിലും ഞാന്‍ തന്നെ പറയുന്നത് അനശ്വരമാക്കുക ഇന്നും നാളെയും എന്നല്ലേ... ഇന്നലെകളെ മറക്കുക എന്നുതന്നെ യല്ലേ...അപ്പോ സജിത്ത് മനസ്സിലായൊ?

     
  • At 2:27 AM, Anonymous Anonymous said…

    നിരാശയുടെ പകുതിയില്‍ വിളറിയ വെളുവെളുപ്പ്
    വേദനയില്‍ നിറയുന്ന മധുചഷകം.
    .....
    വാഴത്തപ്പെട്ടവരിലേക്ക്
    ഒരു മുറിഞ്ഞ ഹൃദയം
    ഒരു വാക്ക്
    ഒരു നോക്ക്
    ഇവ കൊള്ളാം .
    ലേ ഔട്ട് നന്നാക്കുക.
    ആ പിങ്ക് നിറം ബോറാണ്‌.
    പിന്നെ കവിതയുടെ ഘടനയിലും ശ്രദ്ധിക്കുക.
    അഭിപ്രായങ്ങള്‍ മാത്രമാണ്‌.
    (അഭിപ്രായങ്ങള്‍ ...മാറി നിന്ന്‌ ആര്‍ക്കും എന്തും പറയാമല്ലോ അല്ലെ?
    വീണ്ടും എഴുതുക.

     
  • At 2:45 AM, Blogger സു | Su said…

    അനശ്വരമാക്കി :)

     
  • At 8:16 AM, Blogger കരീം മാഷ്‌ said…

    വാക്കിനു വാക്കുരുള്‍ച്ചയരുതേ!
    നോക്കിനു 'നോക്കിക്കോ?'എന്നുത്തരവുമരുതേ!
    നന്നായി വരികള്‍.

     
  • At 12:00 PM, Blogger Siji vyloppilly said…

    കവിത വായിച്ചു. ഒരു പൊന്‍പുലരിയുണ്ട്‌ തൊട്ടു പുറകെയെന്നു സമാധാനിക്കുന്നു.ഇനി അതിനെ കുറിച്ചാകട്ടെ സിമിയുടെ അടുത്ത പോസ്റ്റ്‌.എനിക്കിഷ്ടായി ട്ടോ.

     
  • At 12:22 AM, Blogger ഹേമ said…

    അധികമാരും ഈ മുറിഞ്ഞ ഹൃദയത്തെ മുറിവേല്‍പ്പിക്കതിരുന്നതില്‍ പ്രതിഷേധവും വായിച്ചവര്‍ക്കൊക്കെ നന്ദിയും.
    : സിമി

     
  • At 11:07 PM, Blogger simy nazareth said…

    മുറിഞ്ഞ ഹൃദയത്തിനു ഒരു കത്തി. എന്റെ വക.

    കവിത നന്നായി.

     

Post a Comment

<< Home