പിടക്കോഴി

Sunday, February 04, 2007

ഉയരത്തിലേക്ക്


എത്ര ഉയരത്തിലും ഞാന്‍ കയറാം
എന്നുകരുതി കുരങ്ങനാണെന്ന് ധരിക്കരുത്.


ഏത് കൊമ്പും ഞാന്‍ കുലുക്കാം
എന്നുകരുതി ഭീമനാണെന്ന് കരുതരുത്.


നോക്കൂ
ഉയരത്തില്‍ നിന്ന്
താഴേക്ക് നോക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്
ചിലപ്പോള്‍ ഞാന്‍ ചാടിയേക്കും.


ആകാശത്തിന്‍റെ നീലിമ പോലെ
കടലിന്‍റെ തിളക്കവും എനിക്ക് സുന്ദരമാണ്

7 Comments:

  • At 11:52 PM, Blogger ഹേമ said…

    ഏറെ നാളുകളായി ബൂലോകത്തിലെത്തി നോക്കിയിട്ട്.
    മാത്രവുമല്ല വായനയും എഴുത്തും നന്നേ കുറവ്.
    എങ്കിലും പുതിയ പോസ്റ്റ് ‘ ഉയരത്തിലേക്ക്’.

     
  • At 1:25 AM, Blogger Unknown said…

    എന്നും ഉയരങ്ങളിലേക്ക് പോകുന്നത് നല്ലതു തന്നെ എന്നാല്‍ ഇടയ്ക്ക് താഴോട്ട് നോക്കുന്നതും നല്ലതു തന്നെ. കയറി വന്ന വഴി മറക്കരുതല്ലൊ.

    അഭിനന്ദനങ്ങള്‍.

     
  • At 10:11 PM, Blogger G.MANU said…

    Chinthakal niranja ee blog ippozhanu kantathu....poems are better than stories..i feel like that

     
  • At 11:35 PM, Blogger Pramod.KM said…

    നല്ല കവിത.;)
    ഹേമച്ചേച്ചീ.എന്റെ കവിതകള്‍ കമ്യൂണിസത്തെ വില്‍പ്പനച്ചരക്കാക്കുന്നതിന്റെ ഒരു തെളിവാണ്‍ എന്നൊ മറ്റോ മറ്റൊരാളുടെ കവിതക്ക് കമന്റിയ കണ്ടു.
    അമ്മയാണെ ഞാന്‍ എന്റെ കവിതകള്‍ എവിടെയും പ്രസിദ്ധീകരിച്ചിട്ടുമില്ല.ആരും ബ്ലോഗ് എഴുതിയതിന്‍ എനിക്ക് 5 പൈസ തന്നിട്ടുമില്ല.;)
    ഹഹ.

     
  • At 12:59 AM, Anonymous Anonymous said…

    ജി. മനു നന്ദി. കുറേ മുമ്പ് എഴുതിയ ഒരു പോസ്റ്റ് ആണ് ഇത്. ബ്ലോഗ് ചെയ്യാന്‍ സമയം കിട്ടാറേ ഇല്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരാണ് ഈ ബ്ലോഗ് കൈകാര്യം ചെയ്യുന്നത്.

    പ്രമോദ് കെ. എം,
    താങ്കളെ പോലെയുള്ള നല്ല എഴുത്തുകാര്‍ എന്നെ പോലുള്ളവരെ ശ്രദ്ധിക്കുന്നുവെന്നുള്ളതു തന്നെ ഭാഗ്യമായി കാണുന്നു.
    എന്താ‍യാലും ഞാന്‍ പറഞ്ഞത് താങ്കള്‍ എന്തെങ്കിലും സമ്പാദിച്ചു എന്ന അര്‍ത്ഥത്തിലല്ല. ഇന്ന് ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്തായും നിരര്‍ത്ഥകമായും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു പദമാണ് കമ്മ്യൂണിസം എന്ന് ഞാന്‍ വിചാരിക്കുന്നു. ഈ അടുത്ത കുറച്ചു ദിവസമായി കവിതകളില്‍ വല്ലാതെ ചുവപ്പും ഒപ്പം കേരളത്തിലെ മാര്‍ക്സ്സിറ്റ് പാര്‍ട്ടിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തെ കുറിച്ചും പ്രവാസികളും അല്ലാത്തവരും വ്യാകുലപ്പെടുന്നു. അതു കൊണ്ടാണ് ഞാന്‍ അങ്ങിനെ പരാമര്‍ശിച്ചത്. അതില്‍ താങ്കളെ മോശമായിട്ടല്ല ഞാന്‍ പറഞ്ഞിരിക്കുന്നത്. തികച്ചും പോസറ്റീവായ ഒരു കമന്‍റ് ആയിരിന്നു അത്.

     
  • At 5:44 AM, Blogger Pramod.KM said…

    ഹേമേച്ചീ..ഞാനും അത് പോസിറ്റീവായിട്ട് തന്നെ ആണ്‍ എടുത്തത്.
    വ്യാകുലതകളില്‍ ഞാനും പങ്കുചേരുന്നു.

     
  • At 6:54 PM, Blogger ദിനേശന്‍ വരിക്കോളി said…

    hai dear ..uyaram vayichu...
    sasneham.
    http://dinesanvarikkoli.wetpaint.com/
    http://dinesanvarikkoli.blogspot.com/

     

Post a Comment

<< Home