പിടക്കോഴി

Monday, December 18, 2006

അനശ്വരമാക്കുക - കവിത

ശാന്തതയുടെ മലകളില്‍
രാത്രിയുടെ പല്ലുകള്‍ കൂട്ടിയിടിച്ചു.

മഞ്ഞുപൊഴിയുന്നരാത്രിയില്‍
ചന്ദ്രിക അകലങ്ങളിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു.

വേദന
നിരാശ
നെടുവീര്‍പ്പ്.

ഗദ്ഗദങ്ങള്‍‍ക്കൊടുവില്‍
രാത്രിയുടെ നടുവില്‍ വളരുന്ന താടിരോമം.
നിരാശയുടെ പകുതിയില്‍ വിളറിയ വെളുവെളുപ്പ്
വേദനയില്‍ നിറയുന്ന മധുചഷകം.

നിങ്ങളിലാരാണ് ചന്ദികയ്ക്ക് തണുത്ത മദ്യം നല്‍കുവാന്‍
നിങ്ങളിലാരാണ് രാത്രിയുടെ തണുപ്പകറ്റാന്‍
നിങ്ങളിലാരാണ് തോല്‍വികളുടെ കഥകളെഴുതുവാ‍ന്‍.



അന‍ശ്വരമാക്കുക
ഇന്ന്
നാളെ.


വാഴത്തപ്പെട്ടവരിലേക്ക്
ഒരു മുറിഞ്ഞ ഹൃദയം
ഒരു വാക്ക്
ഒരു നോക്ക്

Sunday, December 03, 2006

ചിന്ത - കവിത

ഉച്ചമയക്കത്തില്‍
സ്വപനം കണ്ട്
ചിരിച്ചു പോയതാണ്.

കോട്ടു വാ ഇട്ടപ്പോള്‍
അടയാതെ പോയതാണ്

നാവ് പിണഞ്ഞപ്പോള്‍
കടിച്ചു പോയതാണ്.

പിറകെ ഓടിയ
പട്ടിയുടെ കിതപ്പില്‍
ഞെരിഞ്ഞമര്‍ന്നതാണ്

അല്ലെങ്കിലും
നിങ്ങളോട്
വേദാന്തം പറയാന്‍
ഞാനരാണ്.