പിടക്കോഴി

Monday, April 23, 2007

കഥാപാത്രങ്ങള്‍ നഷ്ടമാകുമ്പോള്‍

ഉറക്കെ കരയുന്ന കുഞ്ഞിന്റെ ആവശ്യം
മായാവിയെ കാണണമെന്നായിരുന്നു.

വീട്ടിലേക്ക് കയറുമ്പോള്‍ ഒതുക്കത്തോടെ
കൈയ്യില് വച്ചു കൊടുത്തു
ബാലരമ.

രാജുവും
രാധയും
വിക്രമനും മുത്തുവും
ഡാകിനിയും കുട്ടൂസനും
ലുട്ടാപ്പിയും
അവന്‍റെ മനസ്സില് പൂക്കളും
ആകാശവും നക്ഷത്രങ്ങളും
വിടരുമെന്ന് ഞാന്‍ സ്വപ്നം കണ്ടു.
അപ്പോഴും
കുഞ്ഞ് കരയുകയായിരുന്നു
അവന് വേണ്ടിയിരുന്നത് ‘മായാവി’
സിനിമ ആയിരുന്നു.



തൊടിയിലൊക്കെയും
പൂമ്പാറ്റയും
അമര്‍ചിത്രകഥയും
പാറുകയും ഒച്ചവയ്ക്കുകയും ചെയ്യുമായിരുന്നു
ബീര്‍ബലും,

വിക്രമാതിത്യനും വേതാളവും
പൌരാണികതയുടെ,
തത്വങ്ങളുടെ ഭാണ്ഡം തുറക്കുമ്പോള്‍
കണ്ണുകളില്‍ പരല്‍മീനുകള്‍ ഓടിക്കളിച്ചിരുന്നു.


ഡിങ്കന്‍
നീതിയുടെ തോഴന്‍
ഉറക്കത്തിലും
ഉണര്‍വ്വിലും കളിക്കൂട്ടുകാരനായിരുന്നു
പിന്നെ
ബുദ്ധികൂര്‍മ്മതയില്‍ മുമ്പനായിരുന്ന
ഇന്‍സ് പെക്ടെര്‍ ഗരുഡ്.


എന്നിട്ടും
മകന് വേണ്ടിയിരുന്നത്
മസിലു പിടിക്കുകയും

മുഖം നിറയെ
ഗോഷ്ടികാണിക്കുകയും ചെയ്യുന്ന
ദിലീപിനെ മാത്രാമായിരുന്നു.

അപ്പോഴും

കൈയ്യാലയ്ക്കിരുന്ന്
ബോബനും മോളിയും

തലയറിഞ്ഞ്
കരയുകയായിരുന്നു.

Labels:

11 Comments:

  • At 9:58 AM, Blogger വിനുവേട്ടന്‍ said…

    പുതിയ തലമുറയിലെ കുട്ടികളുടെ ഓരോ ശാഠ്യങ്ങളേയ്‌... അതോ നമ്മളൊക്കെ പഴഞ്ചന്മാരായോ?...

    http://thrissurviseshangal.blogspot.com/

     
  • At 8:42 PM, Blogger ഹേമ said…

    കഥാപാത്രങ്ങള്‍ നഷ്ടമാകുമ്പോള്‍ സംഭവിക്കുന്നത് എന്തെന്നാല്‍.. കവിത വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

     
  • At 10:48 PM, Blogger Unknown said…

    നല്ല കവിത.

    കഥാപാത്രങ്ങളുടെ പേരുകള്‍ ഉപയോഗിച്ച് സിനിമകള്‍ സൃഷ്ടിക്കുമ്പോള്‍ പുഴുക്കുത്തേല്‍ക്കുന്നത് മനസ്സില്‍ പ്രതിഷ്ഠിച്ച ജീവനുള്ള കഥാപാത്രങ്ങള്‍ക്കാണ്.

    ഹേമ വളരെ മനോഹരമായി എഴുതിയിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    മാ‍യാവിയും, ഡിങ്കനും, കപീഷുമൊക്കെ ഇപ്പോള്‍ ബ്ലോഗിലുമുണ്ടെന്നത് ആശ്വാസം തന്നെ.

     
  • At 10:19 PM, Anonymous Anonymous said…

    വിനുച്ചേട്ടന്‍:) വളരെ കുറച്ചു പേരേ ഈ കവിത വായിച്ചുള്ളുവെങ്കിലും ഒരാളെങ്കിലും വായിച്ചുവല്ലൊ സമാധാനം.
    ഇരിങ്ങല്‍ ജീ നന്ദി.

     
  • At 10:27 PM, Blogger Rasheed Chalil said…

    ഹേമ നല്ല കവിത... നല്ല വീക്ഷണവും.

     
  • At 11:07 PM, Blogger മുല്ലപ്പൂ said…

    ഹേമേ,
    ഇതു കൊള്ളാം.

     
  • At 11:28 PM, Anonymous Anonymous said…

    കഥാപാത്രങ്ങള്‍ നഷ്ടമാകുമ്പോള്‍ കവിത വായിച്ചതിനും ഇവിടെ വന്ന് സമയം ചിലവഴിച്ചതിനും നന്ദി.
    വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.

     
  • At 11:31 PM, Blogger ദീപു : sandeep said…

    സത്യം .... വളരെ നന്നായിരിയിയ്ക്കുന്നു...

    ഡേവിസണില്‍ വന്നപ്പോള്‍ പടം കാണിയ്ക്കാമായിരുന്നു... :)

     
  • At 12:06 AM, Blogger ഏറനാടന്‍ said…

    അടുത്ത ലക്കം ബാലരമേല്‌ മായാവി ലുട്ടാപ്പിയെ ഞൊട്ടുമോ ഹേമേ? പൂമ്പാറ്റേല്‍ ദൊപ്പയ കപീഷിനെ പിടിക്കുമോ?

     
  • At 10:36 PM, Blogger ഹേമ said…

    സന്ദീപ് ഡേവിസണില്‍ നിന്ന് തന്നെ പടം കാണിച്ചു കൊടുത്തു. അല്ലെങ്കില്‍ പിന്നെ വീട്ടില്‍ നില്‍ക്കക്കള്ളിയില്ലാതാവും.

    ദൊപ്പയ്യ കപീഷിന് പുറകെ തന്നെയുണ്ട്. ഏറനാടന്‍..
    ഓടിക്കോ...

    മുല്ലപ്പൂ നന്ദി.

     
  • At 10:42 PM, Blogger മായാവി said…

    ദാണ്ടേ... ഞാന്‍ ഇവിടെ.

     

Post a Comment

<< Home