ഉയരത്തിലേക്ക്
എത്ര ഉയരത്തിലും ഞാന്‍ കയറാം
എന്നുകരുതി കുരങ്ങനാണെന്ന് ധരിക്കരുത്.
ഏത് കൊമ്പും ഞാന്‍ കുലുക്കാം
എന്നുകരുതി ഭീമനാണെന്ന് കരുതരുത്.
നോക്കൂ
ഉയരത്തില്‍ നിന്ന്
താഴേക്ക് നോക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്
ചിലപ്പോള്‍ ഞാന്‍ ചാടിയേക്കും.
ആകാശത്തിന്‍റെ നീലിമ പോലെ
കടലിന്‍റെ തിളക്കവും എനിക്ക് സുന്ദരമാണ്