പിടക്കോഴി

Thursday, April 26, 2007

വര്‍ഗ്ഗീകരിക്കുമ്പോള്‍ കൃഷ്ണന് സംഭവിക്കുന്നത്

കൃഷ്ണന്‍ നീല കാര്‍വര്‍ണ്ണനും
ഭഗവാനുമാണെന്ന് പറഞ്ഞപ്പോള്‍
എനിക്ക് തോന്നിയത് ഞാനും പറഞ്ഞു.
കൃഷ്ണന്‍ കറുത്തവനും
അടിയാളനുമായിരുന്നെന്ന്.

കൃഷ്ണന്‍റെ കൈയ്യില്
തിന്മയെ നിഗ്രഹിക്കാനായ്
സുദര്‍ശന ചക്രമുണ്ടെന്ന് പറഞ്ഞപ്പോള്
എനിക്ക് തോന്നിയത് ഞാനും പറഞ്ഞു

അശോകചക്രമൊന്നുമല്ലല്ലോ
അത് വെറുമൊരു ഭൂമാറാങ്ങാണെന്നും
കാലിച്ചെറുക്കന് മാരുടെ ആയുധമായിരുന്നെന്നും.

‘സു’ എന്നുള്ളത് സവര്‍ണ്ണ പ്രതീകമാണ്


ഭഗവാന്‍ സ്വര്‍ഗ്ഗരോഹണം ചെയ്തെന്നും
ഇനിയും അവതരിക്കുമെന്നും പറഞ്ഞപ്പോള്‍
ഭഗവാന്‍ മരിക്കുന്നതെങ്ങിനേയെന്ന് ഞാന്‍
മരിച്ചവരൊരിക്കലും തിരിച്ചുവന്നിട്ടില്ല.

ഉയര്‍ത്തെഴുന്നേല്‍പ്പ് വെറുമൊരു വിശ്വാസം.


ഭഗവദ് ഗീത രചിച്ചതും
ഭരണ ഘടന രചിച്ചതും
അധ:കൃതനെന്ന് ഞാന്‍ പറഞ്ഞപ്പോള്
എനിക്കു പിന്നിലും
‘കീ’ ജെയ് ഉയരുന്നുണ്ടായിരുന്നു.

Labels:

8 Comments:

  • At 5:31 AM, Blogger ഹേമ said…

    കൃഷ്ണന്‍റെ കൈയ്യില്
    തിന്മയെ നിഗ്രഹിക്കാനായ്
    സുദര്‍ശന ചക്രമുണ്ടെന്ന് പറഞ്ഞപ്പോള്
    എനിക്ക് തോന്നിയത് ഞാനും പറഞ്ഞു
    അശോകചക്രമൊന്നുമല്ലല്ലോ
    അത് വെറുമൊരു ഭൂമാറാങ്ങാണെന്നും
    കാലിച്ചെറുക്കന് മാരുടെ ആയുധമായിരുന്നെന്നും.
    ‘സു’ എന്നുള്ളത് സവര്‍ണ്ണ പ്രതീകമാണ്

     
  • At 5:48 AM, Blogger Pramod.KM said…

    ‘സു’ എന്നുള്ളത് സവര്‍ണ്ണ പ്രതീകമാണ്.
    സു ഏച്ചീ...നിങ്ങള്‍ ഇതു കേട്ടാ.....;);)
    നന്നായി.

     
  • At 10:34 PM, Blogger ഇട്ടിമാളു അഗ്നിമിത്ര said…

    കൃഷ്ണാ ഗുരുവായൂരപ്പാ
    നീ ഇതൊന്നും കാണുന്നില്ലെ ..

     
  • At 8:21 AM, Blogger ഹേമ said…

    അയ്യോ അങ്ങിനെ ഒരാളുള്ള്ളത് എനിക്കോര്‍മ്മയില്ലായിരിന്നു. എന്നാലും അവര്‍ക്കൊന്നും തോന്നില്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു പ്രമോദ്.

    എന്തു കാണുന്നില്ലേ എന്നാണ് ഇട്ടി മാളു പറയുന്നത്??
    കവിത ആയോ എന്നൊന്നും പറഞ്ഞില്ലല്ലൊ

     
  • At 10:18 PM, Blogger ഇട്ടിമാളു അഗ്നിമിത്ര said…

    ഉള്ളിതൊലിക്കും പോലെ കൃഷ്ണനെ വര്‍ഗ്ഗീകരിച്ചത് കണ്ടില്ലെ എന്നാ ചോദിച്ചത് ... കവിത ആയോ എന്നൊക്കെ പറയാന്‍ ഞാന്‍ ആര്‍.. ആ ചിന്ത എനിക്കിഷ്ടായി

     
  • At 10:28 PM, Blogger sandoz said…

    വര്‍ഗ്ഗീകരണവും...വര്‍ഗ്ഗീയവല്‍ക്കരണവും ഒന്നാണോ..
    ആ.....ആര്‍ക്കറിയാം.......

    കൃഷ്ണന്‍ സീതേടെ ആരാന്നാ പറഞ്ഞത്‌.....

     
  • At 11:02 PM, Blogger ഞാന്‍ ഇരിങ്ങല്‍ said…

    വര്‍ഗ്ഗീകരണവും വര്‍ഗ്ഗീയ വല്‍ക്കരണവും രണ്ടും രണ്ടു തന്നെ.
    കൃഷ്ണനെ തരം തിരിക്കുമ്പോള്‍ കിട്ടുന്നതെന്താണെന്ന് കവയിത്രി പറഞ്ഞു കാണുന്നില്ല.
    ‘സു’ എന്നുള്ളത് സവര്‍ണ്ണ പ്രതീകമാണൊ? ആണെന്നും അല്ലെന്നും പറയാം.
    രാജാവ് മരിച്ചാല്‍ കാലം ചെയ്തു
    അടിയാന്‍ മരിച്ചാല്‍ ചത്തു എന്നേ പറയൂ
    രാജാവിന്‍റെ ഉറക്കം പള്ളിയുറക്കം
    അടിയാന്‍റെയൊ?
    അപ്പോള്‍ വാക്കുകള്‍ക്കിടയിലെ
    ‘സുദര്‍ശനം’ സുഖമുള്ള ദര്‍ശനം എന്നും പറയാം. എന്തു കൊണ്ടെന്നാല്‍ ദൈവത്തിന്‍ റെതാണ് ചക്രം. അപ്പോള്‍ അവിടെ സവര്‍ണ്ണ പ്രതീകമാണെന്ന് വാദത്തിന് വേണമെങ്കില്‍ സമ്മതിച്ചു തരാം.

    സാദാ ചക്രത്തെ എങ്ങിനെ ‘സു’ ദര്‍ശന ചക്രമാക്കുന്നുവെന്നതിന്‍റെ വളരെ സുതാര്യമായ ഒരു ഉദാഹരണമാണ് ഇത് എന്ന് തോന്നുന്നു.

    കവിത ആയോ ഇത് എന്ന് എനിക്കും സംശയമുണ്ട്.
    വായനക്കാരന്‍റെ ഇടപെടല്‍ അധികമായൊ??

     
  • At 1:40 AM, Blogger ശെഫി said…

    പ്രമേയം നന്നായി.

     

Post a Comment

<< Home