ജാഥയില്‍ നിന്ന്
പണ്ട് പണ്ട്
ഉമേശനെനൊരു കവിയുണ്ടായിരുന്നു.
ജാഥ വിളിക്കുന്നതിനിടയില്‍
ഉമേശന് തോണ്ടി വിളിച്ചു
എടാ.. നമ്മളെന്താ ഈ വിളിച്ച് കൂവുന്നേ…
കുഞ്ഞപ്പ പട്ടാന്നൂരെന്നൊരു കവിയുണ്ടായിരുന്നു.
ജാഥ വളവില്‍ തിരിയുമ്പോള്‍
മാതൃഭൂമിയില്‍ നിന്ന് എലി ഇറങ്ങി ഓടി
ഓടി ഓടി ചെന്നെത്തിയത്
പഴയൊരു സിംഹത്തിന്റെ മുമ്പില്‍
എലി ഉറക്കെ പറഞ്ഞു
നീ പോ.. മോനെ ദിനേശാ…
ഉമേശന് ദിനേശ് ബീഡി കൊളുത്തി
കുഞ്ഞപ്പ തന്റെ താടി തടവി
‘ഭയം' കാരണം ബീഡി കെട്ടു പോയി
എലി കരണ്ട് പുകയും പോയി
ജാഥ മുന്നേറുമ്പോള്‍
പരിപ്പുവടയും ചായയും
തീര്‍ന്നു പോയെങ്കിലും
‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന് നാടകം
മുരളി എഴുതി അവസാനിപ്പിച്ചു.
ജാഥ അവസാനിക്കുമ്പോള്‍
ഉമേശന് ജാഥയിലുണ്ടായിരുന്നില്ല
കുഞ്ഞപ്പയുമുണ്ടായിരുന്നില്ല.
നാടകമവസാനിക്കുമ്പോള്
ചരിത്രം അവസാനിച്ചിരിന്നു
പക്ഷെ
മുരളി ചരിത്രത്തിന്റെ ഭാഗമേ അല്ലാതായി.
ഉമേശനെനൊരു കവിയുണ്ടായിരുന്നു.
ജാഥ വിളിക്കുന്നതിനിടയില്‍
ഉമേശന് തോണ്ടി വിളിച്ചു
എടാ.. നമ്മളെന്താ ഈ വിളിച്ച് കൂവുന്നേ…
കുഞ്ഞപ്പ പട്ടാന്നൂരെന്നൊരു കവിയുണ്ടായിരുന്നു.
ജാഥ വളവില്‍ തിരിയുമ്പോള്‍
മാതൃഭൂമിയില്‍ നിന്ന് എലി ഇറങ്ങി ഓടി
ഓടി ഓടി ചെന്നെത്തിയത്
പഴയൊരു സിംഹത്തിന്റെ മുമ്പില്‍
എലി ഉറക്കെ പറഞ്ഞു
നീ പോ.. മോനെ ദിനേശാ…
ഉമേശന് ദിനേശ് ബീഡി കൊളുത്തി
കുഞ്ഞപ്പ തന്റെ താടി തടവി
‘ഭയം' കാരണം ബീഡി കെട്ടു പോയി
എലി കരണ്ട് പുകയും പോയി
ജാഥ മുന്നേറുമ്പോള്‍
പരിപ്പുവടയും ചായയും
തീര്‍ന്നു പോയെങ്കിലും
‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന് നാടകം
മുരളി എഴുതി അവസാനിപ്പിച്ചു.
ജാഥ അവസാനിക്കുമ്പോള്‍
ഉമേശന് ജാഥയിലുണ്ടായിരുന്നില്ല
കുഞ്ഞപ്പയുമുണ്ടായിരുന്നില്ല.
നാടകമവസാനിക്കുമ്പോള്
ചരിത്രം അവസാനിച്ചിരിന്നു
പക്ഷെ
മുരളി ചരിത്രത്തിന്റെ ഭാഗമേ അല്ലാതായി.
6 Comments:
At 5:43 AM,
ഹേമ said…
ജാഥ വിളിക്കുന്നതിനിടയില്‍
ഉമേശന് തോണ്ടി വിളിച്ചു
എടാ.. നമ്മളെന്താ ഈ വിളിച്ച് കൂവുന്നേ…
At 6:11 AM,
അപ്പൂസ് said…
ഒന്നും മനസ്സിലായില്ല. എലി? മ്മടെ അച്ചു മാമ പറഞ്ഞ എലിയാണോ?
ദോശ?? പഴയ ദോശ പോസ്റ്റിലെയാ?
:)
At 6:24 AM,
ഹേമ said…
ഉമേശന് : ഉമേശ് ബാബു
എലി : കുഞ്ഞപ്പ പട്ടാന്നൂരിന് റെ എലികള്‍ എന്ന കവിത
At 7:51 PM,
കണ്ണൂരാന്‍ - KANNURAN said…
സൂചനകള്‍ നല്കിയതു നന്നായി..... ഞാനും അപ്പൂസിന്റെ അവസ്ഥയിലായിരുന്നു...
At 11:38 PM,
ഹേമ said…
കുഞ്ഞപ്പ പട്ടാന്നൂരെന്നൊരു കവിയുണ്ടായിരുന്നു.
ജാഥ വളവില്‍ തിരിയുമ്പോള്‍
മാതൃഭൂമിയില്‍ നിന്ന് എലി ഇറങ്ങി ഓടി
ഓടി ഓടി ചെന്നെത്തിയത്
പഴയൊരു സിംഹത്തിന്റെ മുമ്പില്‍
എലി ഉറക്കെ പറഞ്ഞു
നീ പോ.. മോനെ ദിനേശാ…
At 11:36 AM,
Sojo Varughese said…
അങ്ങനെ ജാഥയില്‍ നിന്നും ചരിത്രത്തിനു പുറത്തേക്ക്......
Post a Comment
<< Home