പിടക്കോഴി

Monday, May 28, 2007

ഞാനൊരാങ്കുട്ടിയല്ലേ..

അങ്ങിനെയാണ്
ഞാന്‍ പിബിയില്‍ നിന്ന് പുറത്തായത്.

വേഗത്തില്‍ ഓടാന്‍

എല്ലാവരും പറഞ്ഞെങ്കിലും
ഞാന്‍ പതുക്കെയേ..


വയസ്സ് എനിക്കും ബാധകമാണല്ലൊ
ഒരു വയസ്സില്‍ പെണ്‍കുട്ടികളാണെങ്കില്‍
ചിലപ്പോഴൊക്കെ എഴുന്നേറ്റ് നടന്നേനെ
ഞാനൊരു ആങ്കുട്ടിയല്ലേ…

അങ്ങിനെയാണ്
ഞാന്‍ പിബിയില്‍ നിന്ന് പുറത്തായത്


സുന്ദരവിഡ്ഡികളുടെ മഹാസ്മ്മേളനം
അകത്തും പുറത്തും നടക്കുമ്പോള്‍
മിണ്ടാതിരിക്കുക എന്നുള്ളത്
എനിക്ക് പറഞ്ഞിട്ടുള്ളതല്ലല്ലൊ
ഞാനൊരു ആങ്കുട്ടിയല്ലേ…

ചരിത്ര പുസ്തകത്തില്‍
വേദനകളെ കുറിച്ച് പറയാന്‍
പേജുകളില്ലാത്തതിനാല്‍
ഞാന്‍ വിപ്ലവം എന്നു വിലപിച്ചു
അങ്ങിനെയാണ്
ഞാന്‍ പി. ബിയില്‍ നിന്ന് പുറത്തായത്
എങ്കിലും

ഞാനൊരു ആങ്കുട്ടിയല്ലേ

7 Comments:

  • At 7:54 AM, Blogger ഹേമ said…

    വയസ്സ് എനിക്കും ബാധകമാണല്ലൊ
    ഒരു വയസ്സില്‍ പെണ്‍കുട്ടികളാണെങ്കില്‍
    ചിലപ്പോഴൊക്കെ എഴുന്നേറ്റ് നടന്നേനെ
    ഞാനൊരു ആങ്കുട്ടിയല്ലേ…

    അങ്ങിനെയാണ്
    ഞാന്‍ പിബിയില്‍ നിന്ന് പുറത്തായത്

     
  • At 7:58 AM, Blogger Dinkan-ഡിങ്കന്‍ said…

    ഈയിടേ പുറത്തായ അച്ചുതാന്ദനേയോ അല്ലെങ്കില്‍ പിണറായിയേയോ ആണ് ഉദ്ദേശിച്ചത് എന്നതൊഴിച്ചാല്‍ കവിതയില്‍ ഒന്നും മനസിലായില്ല.

    ജെന്‍ഡര്‍ ക്ലാസ് ഹൈറാര്‍ക്കി/മെറ്റഫൊര്‍സ്/സിംബത്സ് ഒന്നും മനസിലായില്ല (എന്റെ വിവരക്കേടാകണം കെട്ടോ)
    qw_er_ty

     
  • At 8:01 AM, Blogger ഹേമ said…

    വേറെന്തു മനസ്സിലാക്കാന്‍ ഡിങ്കാ...
    “ഓനെന്താ ആങ്കുട്ടിയല്ലേ..” എന്ന് പറയാറില്ലെ സാധാരണ അമ്മ മാര്‍ പ്രത്യേകിച്ച്. അതിന്‍ റെ അര്‍ത്ഥമെന്താ..അവന് ജീവിക്കാന്‍ ഒരു പ്രശനവുമില്ല എന്നു തന്നെ. അതു പോലെ പിബി നടപടി പിണറായിക്കൊ വി.എസ്സിനൊ ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ലെന്ന് മാത്രം

     
  • At 8:30 AM, Blogger Dinkan-ഡിങ്കന്‍ said…

    ഒഹ്. അപ്പോള്‍ ആണ്‍കുട്ടിയായാല്‍ മതി ജീവിക്കാന്‍ പിന്നെ ഒന്നും വെണ്ട അല്ലേ? കൊള്ളാം

    “ചെക്കന്‍ ബല്‍താവട്ടെ ഉമ്മാ”
    “ചെക്കന്‍ എന്നാ ബലുതാബണത് ഉമ്മാ?” എന്ന് ആശിച്ച് ജ്വരം പിടിച്ച് മരിച്ചു പൊയ ഒരു പാവം പെണ്‍കുട്ടി “ഖസാക്കില്‍” ഉണ്ടായിരുന്നൂത്രേ.

    ആണ്‍കുട്ടികളിലും അഡ്രിനാലിനിലും പ്രതീക്ഷ നല്ലതാണ് കൈവിടണ്ടാ
    :) <------ സ്മൈലി ഇട്ടിട്ടുണ്ടേ ..പ്ലീസ് പിടക്കോഴി കൊത്തരുത് എല്ലാം ചുമ്മാ ഒരു തമാശ മാത്രം

    qw_er_ty

     
  • At 8:31 AM, Blogger sandoz said…

    കര്‍ത്താവേ കാത്തോളണേ........

    [ഇരിങ്ങലേ പൂയ്‌...]

     
  • At 12:42 AM, Blogger ശെഫി said…

    ജീവിക്കാന്‍ ആണ്‍കുട്ടി തന്നെ ആവണമെന്നുണ്ടോ ഹേമേ ഇത്‌ പിടക്കോഴിയും കൂവുന്ന നൂറ്റാണ്ടല്ലെ

     
  • At 12:55 AM, Blogger പാച്ചു said…

    2 കാര്യങ്ങള്‍ ബോധിച്ചു.

    1) സാധാരണ പെണ്ണുങ്ങള്‍ എഴുതുന്ന പോലത്തെ,ചുമ്മാ മൂന്നാം കിട പ്രേമ കവിതകള്‍ അല്ല എന്നതാണ്‌ ഒന്നാമത്‌.
    2)ഉള്ളിലൊരു കമ്മ്യൂണിസ്റ്റ്‌ ഇരിപ്പുണ്ടെന്നും ആ സഖാവ്‌ ഇന്നത്തെ പാര്‍ട്ടിയുടെ പോക്കില്‍ അത്ര ത്രപ്തനല്ല എന്നും.

    പിന്നെ കവിത...
    മൂര്‍ച്ചയുള്ളതു തന്നെ..

    ഒടുവിലൊരു സംശയം ബാക്കി.
    "ങ്ങള്‌ പെങ്കൊച്ചു തന്നെയോ.."
    :))

     

Post a Comment

<< Home