പിടക്കോഴി

Tuesday, December 11, 2007

രണ്ട് സ്വപ്നം കാണുന്നവര്‍

ഉണ്ണുന്നതും
ഉറങ്ങുന്നതും
ഒരേ സമയത്തായിട്ടും
സ്വപ്നം കാണുന്നത്
ഉറക്കമുണരുന്നത്
ഒരേ പാത്രത്തിലാവാത്തതെന്തേന്ന്
ഉറക്കപ്പിച്ചിലാണ് അയാള്‍ ഓര്‍ത്തത്.

ഒരുമിച്ചുറങ്ങിയിട്ടും
ഒരുമിച്ച് കഥപറഞ്ഞും കേട്ടും
കെട്ടിപ്പിടിച്ചിട്ടും
ഉമ്മകൊടുത്തിട്ടും
ഒരു കിടക്കയില്‍ രണ്ട് സ്വപ്നം കാണുന്നത്
കിടക്കയുടെ കുഴപ്പമായിരിക്കാം.
മുറിയുടെ കുഴപ്പമായിരിക്കാം
കുളിമുറിയുടേ കുഴപ്പമായിരിക്കാം.

എല്ലായിടവും കേറി മൂത്രമൊഴിച്ച്
എല്ലായിടവും മൂട്ടമരുന്നടിച്ച്
എല്ലായിടവും പല്ലിമുട്ടയിട്ട്
മണപ്പിച്ച് മണപ്പിച്ച്
ഒരു കിടക്കയിലേക്കൊരുക്കിയെടുത്ത രാത്രിയില്‍
അവള്‍ക്ക് പേറ്റു നോവുണര്‍ന്ന്
ഫെനോയിലിന്റെ മണത്തില്‍
രണ്ട് സ്വപ്നമായി
അകത്തും പുറത്തും കാവലിരുന്നു.
ഒരു ഇള്ളക്കരച്ചിലില്‍
ഒറ്റസ്വപ്നം കണ്ടുണാരാന്‍ കൊതിച്ച്
ഭിത്തിയില്‍ ചാരി ഉറങ്ങുന്നത്
പതിവാക്കിയത് അങ്ങിനെയാണ്.

Labels:

18 Comments:

  • At 12:53 PM, Blogger ഹേമ said…

    ഒരുമിച്ചുറങ്ങിയിട്ടും
    ഒരുമിച്ച് കഥപറഞ്ഞും കേട്ടും
    കെട്ടിപ്പിടിച്ചിട്ടും
    ഉമ്മകൊടുത്തിട്ടും
    ഒരു കിടക്കയില്‍ രണ്ട് സ്വപ്നം കാണുന്നത്
    കിടക്കയുടെ കുഴപ്പമായിരിക്കാം.
    മുറിയുടെ കുഴപ്പമായിരിക്കാം
    കുളിമുറിയുടേ കുഴപ്പമായിരിക്കാം.

     
  • At 6:59 PM, Blogger ശ്രീ said…

    :)

     
  • At 9:02 PM, Blogger ക്രിസ്‌വിന്‍ said…

    :)

     
  • At 9:44 PM, Blogger കാവലാന്‍ said…

    "ഉറക്കപ്പിച്ചിലാണ് അയാള്‍ ഓര്‍ത്തത്".ഇതത്ര നല്ലഓര്‍ക്കലല്ല.

     
  • At 6:53 AM, Blogger Sanal Kumar Sasidharan said…

    ഇതുവരെ കാണാത്ത എന്തെല്ലാം ഈ കടലില്‍ കാണുമെന്ന് പേടിച്ചുപോയി ഇതു വായിച്ചപ്പോള്‍.
    ഗ്രേയ്റ്റ് ഗ്രേയ്റ്റ്

     
  • At 9:54 PM, Blogger കണ്ണൂസ്‌ said…

    good one

     
  • At 12:22 AM, Blogger അഭയാര്‍ത്ഥി said…

    വരികളിലെ പുതുമയും സാഹിത്യവും കൊള്ളാം.
    പക്ഷേ വായനാഭംഗവും ദുരൂഹതയും ഓവര്‍ ഡോസില്‍.
    മോഹ മേളൂടെ കയ്യില്‍ നല്ല സാഹിത്യമുണ്ട്‌. നല്ല കുപ്പിയിലാക്കുകയെ വേണ്ടു.
    Is that my reading capability problem?????

     
  • At 10:41 PM, Blogger notowords said…

    nannayyittunde.. estham avukayum cheythu..
    karunakaran

     
  • At 6:42 AM, Blogger സജീവ് കടവനാട് said…

    കിടക്കയുടെ കുഴപ്പമായിരിക്കാം.
    മുറിയുടെ കുഴപ്പമായിരിക്കാം
    കുളിമുറിയുടേ കുഴപ്പമായിരിക്കാം...:)


    സിമീ കലക്കി മോളേ.

     
  • At 2:04 PM, Blogger രാജ് said…

    നന്നായിട്ടുണ്ട്.

     
  • At 2:40 PM, Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said…

    രണ്ടു സ്വപ്നങ്ങളുടെ പിറവി നന്നായിരിക്കുന്നു

    ഭാവുകങ്ങള്‍

     
  • At 5:19 PM, Anonymous Anonymous said…

    നല്ല കവിത.

    ഹരികുമാരന്‍ കാരണം അങ്ങനെ ഒരു ഗുണമുണ്ടായി. ഈ പേജ് ശ്രദ്ധിക്കാതെ പോയേനെ ഇനിയും.


    *******

    ഓഫ്.
    രഞ്ജിത്തിന്റെയും സ്വാമിയുടെയും ഡയലോഗുകള്‍ കാണാതെ പഠിക്കുന്നുണ്ട് അല്ലെ :) ithaa oru gift :P

    http://www.youtube.com/watch?v=C85Uv6hcgf8

     
  • At 11:35 PM, Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said…

    This comment has been removed by the author.

     
  • At 6:17 AM, Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said…

    സത്യം പറയാല്ലൊ ഇന്നലത്തെ അക്ഷരജാലകപ്രകടനം കാരണം ഇങ്ങനൊരു പോസ്റ്റ് കാണാനിടയായി..
    രണ്ട് സ്വപ്നങ്ങളുടെ പിറവി നന്നായിരിക്കുന്നൂ.
    ആശംസകള്‍.

     
  • At 12:10 PM, Blogger ജ്യോനവന്‍ said…

    നല്ല കവിത
    അകത്തും പുറത്തും.

     
  • At 1:32 AM, Blogger മൃദുല said…

    ഫോര്‍മാലിന്‍ വേണൊ കവിതയില്‍ കൂട്ടാന്‍

     
  • At 6:42 AM, Blogger Sapna Anu B.George said…

    ഒരുമിച്ചുറങ്ങിയിട്ടും
    ഒരുമിച്ച് കഥപറഞ്ഞും കേട്ടും
    കെട്ടിപ്പിടിച്ചിട്ടും
    ഉമ്മകൊടുത്തിട്ടും
    ഒരു കിടക്കയില്‍ രണ്ട് സ്വപ്നം കാണുന്നത്
    കിടക്കയുടെ കുഴപ്പമായിരിക്കാം.
    ===============നല്ല വരികള്‍ ഹേമ

     
  • At 10:54 PM, Blogger ഹന്‍ല്ലലത്ത് Hanllalath said…

    ദുരൂഹത ഇരുള്‍പ്പുക നിറയ്ക്കുന്ന മനോഹരമായ കവിത...

    പുതിയതൊന്നും ഇല്ലേ..?

     

Post a Comment

<< Home